Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോയിച്ചൻ ചെമ്മാച്ചേൽ മെമോറിയൽ കർഷകശ്രീ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ജോയിച്ചൻ ചെമ്മാച്ചേൽ മെമോറിയൽ കർഷകശ്രീ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മുൻ കെ.സി.എസ് പ്രസിഡന്റും, മികച്ച കർഷകനും കാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച ജോയിച്ചൻ ചെമ്മാച്ചേലിന്റെ സ്മരണാർത്ഥം ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കർഷകശ്രീ പുരസ്‌കാരത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിജയികൾക്ക് എവർറോളിങ് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കുന്നതാണ്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈവർഷം കോവിഡ് ലോക്ഡൗൺ കാരണം മിക്ക അംഗങ്ങളും വളരെ മികച്ച കൃഷി തോട്ടങ്ങൾ നിർമ്മിച്ചിട്ടുള്ളതിനാൽ ഇത്തവണത്തെ മത്സരം അത്യന്തം വാശിയേറിയതായിരിക്കും.

പങ്കെടുക്കാൻ താത്പര്യമുള്ള കെ.സി.എസ് അംഗങ്ങൾ ഓഗസ്റ്റ് എട്ടാം തീയതിക്കുമുമ്പായി കെ.സി.എസ് ഭാരവാഹികളുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യണം. മികച്ച ഒരു ജഡ്ജിങ് പാനൽ ഓഗസ്റ്റ് മാസം കൃഷിയിടങ്ങൾ സന്ദർശിച്ച് വിജയിയെ ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്നതാണ്. ബേബി മാധവപ്പള്ളി, ജോസഫ് പുതുശേരി, ടാജി പാറേട്ട് എന്നിവരായിരുന്നു കഴിഞ്ഞവർഷത്തെ വിജയികൾ.

പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രസിഡന്റ് - ഷിജു ചെറിയത്തിൽ (847 341 1088), വൈസ് പ്രസിഡന്റ്- ജയിംസ് തിരുനെല്ലിപ്പറമ്പിൽ (847 858 5172), സെക്രട്ടറി - റോയി ചേലമലയിൽ (773 319 6279), ജോയിന്റ് സെക്രട്ടറി - ടോമി എടത്തിൽ (847 414 6757), ട്രഷറർ - ജെറിൻ പൂതക്കരി (708 890 0983), ഇമെയിൽ [email protected] എന്നിവരുമായി ബന്ധപ്പെടുക.

റോയി ചേലമലയിൽ (സെക്രട്ടറി- കെ,സി.എസ്) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP