Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാസ്റ്റർ കെ.ഐ. കോരുത് ഡാലസിൽ നിര്യാതനായി; പൊതു ദർശനം നാളെ ശനിയാഴ്ച

പാസ്റ്റർ കെ.ഐ. കോരുത് ഡാലസിൽ നിര്യാതനായി; പൊതു ദർശനം നാളെ ശനിയാഴ്ച

പി പി ചെറിയാൻ

ഡാളസ്: റാന്നി സൗത്ത് ഇന്ത്യൻ ബൈബിൾ കോളജ് സ്ഥാപകനും ദീർഘകാലം ഐ.പി.സി. പാസ്റ്ററും സുവിശേഷ പ്രാസംഗീകനുമായ റാന്നി ഇറ്റിച്ചുവട് പാസ്റ്റർ കെ.ഐ. കോരുത് (87) ഏപ്രിൽ 23-വ്യാഴാഴ്ച ഡാലസിൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.

ദീഘകാലം കരിയംപ്ലാവ് ബ്രെത്റൻ സ്‌കൂൾ അദ്ധ്യാപകനായിരുന്നു. 1967-ൽ അമേരിക്കയിലെത്തി ഉപരിപഠനത്തിനു ശേഷം . 1973-ൽ മടങ്ങി പോയി റാനിയിൽ സൗത്ത് ഇന്ത്യൻ ബൈബിൾ കോളജ് സ്ഥാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു മുൻപാണു വീണ്ടും അമേരിക്കയിൽ എത്തിയത്. നോർത്ത് ഡാലസ് ചർച്ച് ഓഫ് ഗോഡ് അംഗമായിരുന്നു.

ഭാര്യ സാറാമ്മ കോരുത് (റാന്നി കാർമ്മൽ ഭവൻ).

മക്കൾ: മോളി ഐപ്പ്,ജോസ് കോരുത്, ടോം കോരുത്, ജയിംസ് കോരുത്. മരുമക്കൾ:പാസ്റ്റർ ബാബു ഐപ്പ്; ബെൽസി കോരുത്, ഡെയ്സി കോരുത്, ജിജി കോരുത്.

മെമോറിയൽ സർവീസ്- ഏപ്രിൽ 25 ശനിയാഴ്ച 2 -5 pm

നോർത്ത് ഡാളസ് ചർച്ച ഓഫ് ഗോഡ് റിച്ചാർഡ്‌സൺ

സംസ്‌കാര ശുശ്രുഷ -ഏപ്രിൽ 27 തിങ്കളാഴ്ച 2 -3 pm 
റ്റ്രെന്റിൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോം, അല്ലൻ
(എല്ലാ സർവീസുകളും കൗണ്ടി, സി ഡി സി ഗൈഡ് ലൈൻസിനു വിധേയമായി)
വിവരങ്ങൾക്ക്: പാസ്റ്റർ ബാബു ഐപ്പ് 214-763-6693
ജോസ് കോരുത് 469-579-9941

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP