Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് മാർച്ച് 21 മുതൽ ജിമ്മി കാർട്ടർ

ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് മാർച്ച് 21 മുതൽ ജിമ്മി കാർട്ടർ

പി.പി. ചെറിയാൻ

ഒർലാന്റൊ: അമേരിക്കയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന പദവി മാർച്ച് 21 മുതൽ ജിമ്മികാർട്ടറിന്.മാർച്ച് 21ന് 94 വയസ്സും, 172 ദിവസും പൂർത്തിയാക്കിയ ജിമ്മികാർട്ടർ 94 വയസ്സും 171 ദിവസവും ജീവിച്ചിരുന്ന മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യൂ ബുഷിന്റെ റിക്കാർഡാണ് മറികന്നത്.

ജിമ്മികാർട്ടർ സെന്റർ വാർത്തയ്ക്ക് സ്ഥിരീകരണം നൽകി. ഇതിനോടനുബന്ധിച്ചു പ്രത്യേക ആഘോഷപരിപാടികളൊന്നു ആസൂത്രണം ചെയ്തിട്ടില്ലെന്ന് കാർട്ടർ സെന്റർ അധികൃതർ അറിയച്ചു. ലോകത്തിന്റെ പാവപ്പെട്ട ജനങ്ങൾക്ക് ജിമ്മികാർട്ടർ ചെയ്യുന്ന സഹായം തുടർന്നു ലഭിക്കുന്നതിനും, ദീർഘമായി ലഭിച്ച ആയുസ്സിനുവേണ്ടിയും പ്രത്യേകം നന്ദിയുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും ജിമ്മികാർട്ടർ സെന്ററിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

യു.എസ്. പ്രസിഡന്റ് സ്ഥാനത്തിൽ നിന്നും മാറിയതിനുശേഷം 38 വർഷവും അറുപതു ദിവസവും പൂർത്തിയാക്കുന്ന ആദ്യ പ്രസിഡന്റ് എന്ന പദവികൂടി ജിമ്മികാർട്ടറിന് ലഭിക്കും. ഒക്ടോബർ ഒന്നിനാണ് 95 വയസ്സിലേക്ക് പ്രവേശിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റുമാരിൽ കാർട്ടർ, ജോർജ് എച്ച്.ഡബ്ലൂ ബുഷ്, ജോൺ ആഡംസ്, ഹെർബർട്ട് ഹൂവർ, റൊണാൾഡ് റീഗൻ, ജെറാൾഡ് ഫോർഡ് എന്നിവർ 90 വയസ്സിനു മുകളിൽ ജീവിച്ചിരുന്നവരാണെങ്കിൽ ബരാക്ക് ഒബാമ മാർച്ച് 21 ന് 57 വയസ്സും 229 ദിവസവും പൂർത്തായിക്കി ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് പദവിക്കും അർഹനായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP