Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്19 വൈറസിന്റെ സഞ്ചാരപാത; ഗവേഷണ സംഘത്തിന്റെ തലപ്പത്ത് ജയന്ത് പിന്റൊ

കോവിഡ്19 വൈറസിന്റെ സഞ്ചാരപാത; ഗവേഷണ സംഘത്തിന്റെ തലപ്പത്ത് ജയന്ത് പിന്റൊ

പി.പി.ചെറിയാൻ

 
ഷിക്കാഗോ: കൊറോണ വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്ന് ഗവേഷണം നടത്തുന്ന സംഘത്തിന്റെ സംഘത്തിന്റെ തലപ്പത്ത് ഇന്ത്യൻ അമേരിക്കൻ വംശജനായ ഡോ. ജയന്ത് പിന്റൊവിനെ നിയമിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗൊ മെഡിസിനാണ് പിന്റൊയെ നിയമിച്ച കാര്യം അറിയിച്ചത്.

കൊറോണ വൈറസിന്റെ വ്യാപനം അധികവും നടക്കുന്നത് ഹെൽത്ത് കെയർ വർക്കേഴ്‌സിലാണെന്നും, ഇവരിലൂടെ പുറത്തു വരുന വൈറസിന് വായുവിലൂടെ എത്രദൂരം സഞ്ചരിക്കാനാകുമെന്നാണ് ഗവേഷണത്തിനാധാരമാക്കിയിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ, ജോലിസ്ഥലങ്ങളിലും, സ്റ്റോറുകളിലും ജോലി ചെയ്യുന്നവർ, കോവിഡിന്റെ ലക്ഷണങ്ങൾ പുറത്തറിയാതെ രോഗത്തിനടിമപ്പെട്ടവർ എന്നിവരിൽ നിന്നും മറ്റുള്ളവർക്ക് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചും ഡോ. പിന്റോയുടെ നേതൃത്വത്തിലുള്ള സംഘം ഗവേഷണം നടത്തും.


സോഷ്യൽ ഡിസ്റ്റൻസിങ് ആറടി എന്നതു പഴയ സങ്കല്പമാണെന്നും ഇത്രയും ദൂരം സൂക്ഷിച്ചാൽ രോഗവ്യാപനം തടയാൻ കഴിയുമെന്ന് ഉറപ്പില്ലെന്നും ഗവേഷകർ കരുതുന്നു. കോവിഡ് രോഗികളിൽ നിന്നും പുറത്തുവരുന്ന വൈറസിനെ പത്തടി ദൂരത്തിൽ മോണിറ്റർ ചെയ്തു വൈറസിന്റെ സഞ്ചാരശേഷി കണക്കാക്കുന്നതിനുള്ള ശ്രമങ്ങൾക്കും ഗവേഷകർ നേതൃത്വം നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ പിപിഇ രൂപം നൽകുവാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP