Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ഫോൺ വാങ്ങിവച്ചതിനു വഴക്കിട്ട് ഇറങ്ങിപ്പോയ പതിമൂന്നുകാരൻ മരിച്ച നിലയിൽ

മൊബൈൽ ഫോൺ വാങ്ങിവച്ചതിനു വഴക്കിട്ട് ഇറങ്ങിപ്പോയ പതിമൂന്നുകാരൻ മരിച്ച നിലയിൽ

പി.പി. ചെറിയാൻ

അയോവ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു തടയുകയും, വാങ്ങിവെക്കുകയും ചെയ്ത മാതാപിതാക്കളോടു വഴക്കിട്ടു വീട്ടിൽ നിന്നും ഇറങ്ങിപോയ പതിമൂന്നുകാരന്റെ മൃതദേഹം ജനുവരി 27 ഞായറാഴ്ച കണ്ടെത്തിയതായി മാർഷൽ ടൗൺ പൊലീസ് ചീഫ് ജനുവരി 28 തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 22 നായിരുന്നു സംഭവം. രാത്രി 11 മണിവരെ കോറിബ്രൗണിനെ കണ്ടവരുണ്ട്. നേരം വെളുത്ത് മാതാപിതാക്കൾ ബ്രൗണിന്റെ മുറിയിൽ അന്വേഷിച്ചപ്പോഴാണ് രാത്രി വീട്ടിൽ നിന്നും ഇറങ്ങിപോയ വിവരം അറിയുന്നത്.പുറത്തു തണുത്തുറഞ്ഞ കാലാവസ്ഥയായിരുന്നുവെന്നും ഹിമക്കാറ്റു അടിച്ചിരുന്നതായും മാതാപിതാക്കൾ പറയുന്നു.

22ന് കാണാതായ ബ്രൗണിനെ സമീപപ്രദേശങ്ങളിൽ നൂറുകണക്കിന് വളണ്ടിയർമാർ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.മാതാപിതാക്കൾ വാർത്താസമ്മേളനം വിളിച്ചു കൂട്ടി മകനോടു തിരിച്ചു വരുവാൻ ആവശ്യപ്പെട്ടിരുന്നു.മാർഷൽ ടൗണിന് പടിഞ്ഞാറുമാറി ജനവാസമില്ലാത്ത പ്രദേശത്താണ് ബ്രൗണിന്റെ മൃതദേഹം കണ്ടെത്തി.മില്ലൽമിഡിൽ സ്‌ക്കൂൾ എട്ടാം ഗ്രേഡ് വിദ്യാർത്ഥിയായിരുന്നു ബ്രൗൺ.ബ്രൗണിന്റെ മരണത്തിൽ കുറ്റകൃത്യവുമായി ബന്ധമില്ലെന്ന്ാണ് പൊലീസ് നൽകിയ വിശദീകരണം.

മൊബൈൽ ഫോൺ വിഷയത്തിൽ പെട്ടെന്നുണ്ടായ വൈകാരിക വിദ്വേഷമാകാം തണുത്തുറഞ്ഞ പ്രദേശത്തേക്ക് ഇറങ്ങിപോകാൻ ബ്രൗണിനെ പ്രേരിപ്പിച്ചത്. മകനെ കണ്ടെത്താൻ ശ്രമിച്ച എല്ലാവരോടും, മാതാപിതാക്കൾ നന്ദി പറഞ്ഞു. സംഭവത്തെ കുറിച്ചു പൊലീസ് അന്വേഷണം അനുവദിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP