Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിക്കെതിരേയുള്ള ആക്രമണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രതിഷേധിച്ചു

രാഹുൽ ഗാന്ധിക്കെതിരേയുള്ള ആക്രമണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രതിഷേധിച്ചു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഉത്തർപ്രദേശിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയ ജനകീയ നേതാവ് രാഹുൽ ഗാന്ധിക്കെതിരേയുള്ള പൊലീസ് ആക്രമണത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് ലീല മാരേട്ട് ശക്തമായി അപലപിച്ചു.

ദുഃഖിതരായ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ യു.പി പൊലീസ് കയ്യേറ്റം നടത്തി. നിലത്തുവീണ അദ്ദേഹത്തെ പോകാൻ അനുവദിക്കുന്നതിനു പകരം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ കൊണ്ടുപോകണമെന്ന ആവശ്യം യു.പി പൊലീസ് പരിഗണിക്കാതെ സംസ്‌കരിക്കുകയായിരുന്നു.

ഇത്രയും ഹീനമായ സർക്കാർ പ്രവർത്തിയെ കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂർ, ട്രഷറർ രാജൻ പടവത്തിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശൻ നായർ എന്നിവർ ശക്തമായി അപലപിച്ചു. നമ്മുടെ രാഷ്ട്രം ഉയർത്തിപ്പിടിക്കുന്ന ജനാധാപത്യത്തിന്റെ മരണമണിയാണ് യു.പിയിൽ മുഴങ്ങുന്നത്. രാജ്യത്തിന്റെ ഹൃദയം തകർത്ത കിരാതമായ നടപടിയാണ് ഉത്തർപ്രദേശിൽ നടന്നത്. രാജ്യത്ത് ദളിതരും സ്ത്രീകളും ഹീനമായി പീഡിപ്പിക്കപ്പെടുന്നു.

ഈ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുവാൻ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ഒന്നടങ്കം ഉയരണം. ഹത്രാസിലെ 19-കാരിയുടെ ജഡം മാത്രമല്ല ചാമ്പലായത്. രാജ്യത്തെ പെൺമക്കളുടെ മാനവും സ്വപ്നങ്ങളും കൂടിയാണ്.

ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, എൽദോസ് കുന്നപ്പള്ളി, മാത്യു കുഴൽനാടൻ എന്നിവർ നയിക്കുന്ന 'പ്രതിപക്ഷ ഇന്ത്യ' സത്യാഗ്രഹ സമരത്തിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും നേതാക്കൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP