Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാടകക്കാരെ ഒഴിപ്പിക്കാൻ സഹായികളുമായി എത്തിയ ഇന്ത്യൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ റീണു സൈനി അറസ്റ്റിൽ

വാടകക്കാരെ ഒഴിപ്പിക്കാൻ സഹായികളുമായി എത്തിയ ഇന്ത്യൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റർ റീണു സൈനി അറസ്റ്റിൽ

പി പി ചെറിയാൻ

മൗണ്ടൻ വ്യൂ (കാലിഫോർണിയ): മൗണ്ടൻ വ്യൂ ബൈ ഓക്സ്ട്രീറ്റിൻ വാടകക്ക് നൽകിയിരുന്ന അപ്പാർട്ട്മെന്റിൽ നിന്നും വാടകക്കാരെ ബലമായി ഒഴിപ്പിക്കുന്നതിന് മറ്റ് നാല് പുരുഷ സഹായികളുമായി എത്തിയ ഇന്ത്യൻ അമേരിക്കൻ വ്യവസായിയും, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്ററും, റീഷാ കാപ്പിറ്റലിന്റെ സ്ഥാപകയുമായ റീനു സെയ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സണ്ണിവെയ്ലിൽ താമസിക്കുന്ന റീനു നാല് പേരുമൊത്ത് അപ്പാർട്ട്മെന്റിൽ എത്തിച്ചേരുകയും അവിടെ താമസിച്ചിരുന്ന രണ്ട് കുട്ടികളും, മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തോട് ഉടനെ ഒഴിഞ്ഞു പോകുകയോ, വാടക കുടിശ്ശിക ഏൽപ്പിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു ഇവരെ കണ്ടയുടെ വാതിൽ അടച്ച കുടുംബങ്ങളെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് പുറത്താക്കുന്നതിനും ഇവർ ശ്രമിച്ചു. ഇതിനിടയിൽ പുറകിലൂടെ നാല് പേരും രക്ഷപ്പെട്ടു പൊലീസിനെ വിവരം അറിയിച്ചു പൊലീസ് എത്തിച്ചേർന്നപ്പോൾ വീടിന് മുമ്പിൽ നിന്നിരുന്ന റീനു ഉൾപ്പെടെയുള്ള അഞ്ചു പേരേയും കസ്റ്റഡിയിലെടുത്തി. സെയ്നിക്കെതിരെ, മോഷണശ്രമം, കുറ്റ കൃത്യം നടത്തുന്നതിനുള്ള ഗൂഢാലോചന, അപ്പാർട്ട്മെന്റിലേക്കുള്ള വൈദ്യുതി അനധികൃതമായി തടയൽ തുടങ്ങിയ കുറ്റങ്ങളാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്. സെയ്നി എന്തുകൊണ്ടാണ് ഇത്തരം അധിക്രമങ്ങൾക്ക് ആളുകളെ വാടകക്കെടുത്തതെന്ന് മനസ്സിലാകുന്നില്ല, പൊലീസ് പറഞ്ഞു അറസ്റ്റ് ചെയ്ത ഇവരെ സാന്റാ ക്ലാര കൗണ്ടി ജയിലിൽ അടച്ചു. 75000 ജാമ്യ സംഖ്യ നിശ്ചയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP