Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം: അവാർഡ് ദാനം ജനുവരി 13ന് കൊച്ചി ബോൾഗാട്ടി പാലസിൽ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം: അവാർഡ് ദാനം ജനുവരി 13ന് കൊച്ചി ബോൾഗാട്ടി പാലസിൽ

പി .പി. ചെറിയാൻ

അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഭിമാനപുരസരം മലയാളി മാധ്യമപ്രവർത്തകർക്കു മാധ്യമശ്രീ പുരസ്‌കാരം നൽകുന്നു .നോമിനേഷൻ സമർപ്പിക്കുന്നതിനുള്ള തിയതി നവംബർ മുപ്പതിന് അവസാനിച്ചു .ഇത്തവണ അവാർഡിന് നിരവധി അപേക്ഷകൾ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.പ്രശസ്തരും പ്രഗൽഭരും ഉൾപ്പെടുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

മാധ്യമപ്രവർത്തകർക്കുള്ള ഏറ്റവും കൂടുതൽ പുരസ്‌കാരത്തുക ഒരു ലക്ഷം രൂപ നൽകുന്ന മാധ്യമശ്രീ, കൂടാതെ മാധ്യമരത്ന ഉൾപ്പെടെ 11 അവാർഡുകൾ കൂടെ ഇന്ത്യ പ്രസ് ക്ലബ് നൽകുന്നുണ്ട്.

ജനുവരി 13 തീയതി കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടൽ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിലാണ് പുരസ്‌കാരരാവ് സംഘടിപ്പിക്കുന്നത്. വടക്കേ അമേരിക്കയിലെയും കേരളത്തിലെയും സാമൂഹികസാംസ്‌കാരിക മാധ്യമ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

മാധ്യമശ്രീ പുരസ്‌കാരദാന സംഘാടകസമിതി ചെയർമാനായി മാത്യു വർഗീസും മാധ്യമശ്രീ പുരസ്‌കാര നടപടിക്രമങ്ങളുടെ ചീഫ് കൺസൽട്ടന്റ് ആയി ജോർജ് ജോസഫും കേരള കോർഡിനേറ്ററായി മനോജ് ജേക്കബും പ്രവർത്തിച്ചു വരുന്നു.

ഏഷ്യാനെറ്റ് യു.എസ് എ യുടെ ഓപ്പറേഷൻ മാനേജർ ആണ് മാത്യു വർഗീസ് . മാത്യു വർഗീസ് പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് 2013 ൽ കൊച്ചിയിൽ ഇതേ വേദിയിൽ അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിച്ചത്.

മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിനായി നാഷണൽ കമ്മറ്റി പ്രസിഡന്റ് മധു കൊട്ടാരക്കര ,സെക്രട്ടറി സുനിൽതൈമറ്റം കമ്മറ്റി അംഗങ്ങൾ എന്നിവരുമായി സഹകരിച്ചു കൊച്ചിയിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത് കേരള കോർഡിനേറ്റർ മനോജ് ജേക്കബ് ആണ്. 2013 ലും മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങ് വൻവിജയമാക്കാൻ അണിയറയിൽ മുഖ്യമായും പ്രവർത്തിച്ചവരിൽ ഒരാളാണ് മനോജ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP