Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്റർ- ഡാളസ്സ് ചെറിയാൻ ചൂരനാട് പ്രസിഡന്റ്, ജോർജ് ജോസഫ് സെക്രട്ടറി

ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്റർ- ഡാളസ്സ് ചെറിയാൻ ചൂരനാട് പ്രസിഡന്റ്, ജോർജ് ജോസഫ് സെക്രട്ടറി

പി പി ചെറിയാൻ

ഡാളസ്സ്: ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്റർ വാർഷിക പൊതുയോഗം 2019-2020 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഡിസംബർ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് മാത്യു കോശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

ചെറിയാൻ ചൂരനാട് (പ്രസിഡന്റ്), ജോർജ് ജോസഫ് വിലങ്ങോലിൻ (ജനറൽ സെക്രട്ടറി), ജോസ് ഓച്ചാലിൻ (വൈസ് പ്രസിഡന്റ്),തോമസ് ജ വടക്കേമുറിയിൽ (ജോ സെക്രട്ടറി), സിജു കൈനിക്കര (ട്രഷറർ), വി എസ് ജോസഫ് (ജോ ട്രഷറർ), റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, പ്രദീപ് നാഗനോലിൽ, ഐ വർഗീസ്, ബോബൻ കൊടുവത്ത്, ടോമി നെല്ലുവേലിൽ, രമണി കുമാർ, മാത്യു കോശി, പി ടി സെബാസ്റ്റ്യൻ (ബോർഡ് മെമ്പർമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, ഡാളസ്സ് കേരള അസ്സോസിയേഷൻ ഓഫ് ഡാളസ്സ് മുൻ ഭാരവാഹിയും, എൻജിനിയറുമായ ചെറിയാൻ ചൂരനാട് ഐ സി ഇ സി സ്ഥാപകാംശം കൂടിയാണ് ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ്ബ് പ്രസിഡന്റും, എൻജിനീയറുമായ ജോർജ് ജോസഫ് വിലങ്ങോലിന്റെ നേതൃത്വം സംഘടനക്ക് പുതിയ ഊർജ്ജം നൽകും. തുടർന്ന് നടന്ന സംഘടനാ ചർച്ചയിൽ രാജൻ ഐസക്ക്, പീറ്റർനെറ്റൊ ഐപ് സക്കറിയ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP