Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ അമേരിക്കൻ അദ്ധ്യാപിക ഹേമലത ഭാസ്‌കരന് പ്രസിഡൻഷ്യൽ പുരസ്‌കാരം

ഇന്ത്യൻ അമേരിക്കൻ അദ്ധ്യാപിക ഹേമലത ഭാസ്‌കരന് പ്രസിഡൻഷ്യൽ പുരസ്‌കാരം

പി.പി. ചെറിയാൻ

മേരിലാൻഡ്: മേരിലാന്റിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ അദ്ധ്യാപിക ഹേമലത ഭാസ്‌കരന് സയൻസ്, മാത്തമാറ്റിക്സ്, എൻജിനീയറിങ് എന്നീ വിഭാഗത്തിൽ പ്രസിഡൻഷ്യൽ എക്സലൻസ് പുരസ്‌കാരം ലഭിച്ചു. സലിസ്‌ബറി ജെയിംസ് എം ബെനറ്റ് ഹൈസ്‌കൂളിൽ 2004 മുതൽ ബയോളജി, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപികയാണ് ഹേമലത.

പാരിസ്ഥിതിക വിഷയങ്ങളിൽ വിവിധ പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിന് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ഗവേഷണങ്ങൾ യൂത്ത് എൻവയൺമെന്റൽ ആൽസൻ സമ്മിറ്റിൽ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിലും ഹേമലത പ്രത്യേകം താത്പര്യം എടുത്തിരുന്നു.

ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എൻവയൺമെന്റൽ സയൻസിൽ ബിരുദാനന്തര ബിരുദവും, ഈസ്റ്റേൺ ഷോർ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എംഎടിയും കരസ്ഥമാക്കിയിരുന്നു.

കിന്റർഗാർഡൻ മുതൽ പന്ത്രണ്ടാം ഗ്രേഡുവരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്ന മാത്തമാറ്റിക്സ്, സയൻസ്, കംപ്യൂട്ടർ സയൻസ് അദ്ധ്യാപകർക്കായി 1983-ലാണ് പ്രസിഡന്റ്സ് എക്സലൻസ് അവാർഡ് സ്ഥാപിച്ചത്. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള അദ്ധ്യാപകരെയാണ് ഈ അവാർഡിനായി പ്രത്യേക പാനൽ ഇന്റർവ്യൂ ചെയ്യുന്നത്.

അവാർഡ് ലഭിച്ചതിൽ ഞാൻ തികച്ചും വിനയാന്വിതയാകുകയും അഭിമാനിക്കുകയും ചെയ്യുന്നതായി ഹേമലത പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP