Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കൊറോണയ്ക്ക് ശേഷം ചൈനയിൽ ഹാന്റ വൈറസ് പൊട്ടിപ്പുറപ്പെടുന്നു; ഈ വൈറസ് മൂലം മരിച്ചത് ഒരാൾ

കൊറോണയ്ക്ക് ശേഷം ചൈനയിൽ ഹാന്റ വൈറസ് പൊട്ടിപ്പുറപ്പെടുന്നു;  ഈ വൈറസ് മൂലം മരിച്ചത് ഒരാൾ

മൊയ്തീൻ പുത്തൻ‌ചിറ

ന്യൂയോർക്ക്: ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് മൂലം ലോകം മുഴുവൻ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നോവൽ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള 16,000 ത്തിലധികം ആളുകളെ കൊന്നിട്ടുണ്ട്. ഈ മഹാമാരി ഇനിയും നിയന്ത്രണവിധേയമാക്കിയിട്ടില്ല.

എന്നാൽ, ചൈനയിൽ ഒരു പുതിയ വൈറസ് പടരുന്നത് ലോകത്തെ മുഴുവൻ അസ്വസ്ഥരാക്കുകയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, 'കോവിഡ് 19' പോലെ ഈ വൈറസ് അപകടകാരിയല്ല. കൊറോണ വൈറസ് പിടിപെട്ട് ആയിരക്കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെട്ടതുകൊണ്ട് ഇപ്പോൾ കണ്ടെത്തിയ വൈറസിനെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് ആകാംക്ഷയും അതിലുപരി ആശങ്കയുമുണ്ട്. ഈ വൈറസ് മൂലം ഒരാൾ മരിച്ചതാണ് ആശങ്കയ്ക്ക് കാരണം.

വൈറസ് ബാധിച്ച് രാജ്യത്ത് ഒരാൾ മരിച്ചതിനെക്കുറിച്ച് ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങൾ ട്വീറ്റ് ചെയ്തതിനെത്തുടർന്നാണ് ഈ വൈറസിനെക്കുറിച്ച് ജനങ്ങൾ അറിയാനിടയായത്. 'ഹാന്റ വൈറസ്' എന്ന പേരിലുള്ള ഈ വൈറസ് ഒരു പുതിയ വൈറസല്ല, പതിറ്റാണ്ടുകളായി മനുഷ്യരെ ബാധിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ടൈംസ് ചൊവ്വാഴ്ച ട്വിറ്ററിൽ ഇങ്ങനെ എഴുതി: 'യുനാൻ പ്രവിശ്യയിൽ നിന്നുള്ള ഒരാൾ തിങ്കളാഴ്ച ചാർട്ടേഡ് ബസ്സിൽ ജോലി ചെയ്യാനായി ഷാൻഡോംഗ് പ്രവിശ്യയിലേക്ക് പോകുന്നതിനിടയിൽ മരിച്ചു. പരിശോധനയിൽ ഹാന്റ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ബസ്സിലെ 32 പേരെയും പരീക്ഷണത്തിന് വിധേയരാക്കി.'

എന്താണ് ഹാന്റ വൈറസ്? ചിലർ ഇതിനെ ഒരു പുതിയ വൈറസ് എന്ന് വിളിക്കുന്നു. പക്ഷേ അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷന്റെ (എൻസിബിഐ) ജേണലിൽ പറയുന്നു, നിലവിൽ 21 ലധികം ഇനം ഹാന്റ വൈറസ് ജനുസ്സിൽ ഉൾപ്പെടുന്നു എന്ന്.


വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, എലികളുമായും അണ്ണാനുകളുമായും കൂടുതൽ സമ്പർക്കം പുലർത്തുന്നതുകൊണ്ടാണ് വൈറസ് പടരുന്നത് എന്നാണ്. ഇതുവരെ നടത്തിയ ഗവേഷണമനുസരിച്ച്, ഈ വൈറസ് വായുവിലൂടെയോ വ്യക്തിയിലൂടെയോ അല്ല. എന്നാൽ, ഒരു വ്യക്തി എലിയുമായോ അണ്ണാനുമായോ സമ്പർക്കം പുലർത്തുകയാണെങ്കിൽ, അവർക്ക് ഹാന്റ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം മരണം വരെ സംഭവിക്കാം.

ഹാന്റ വൈറസിന്റെ ലക്ഷണങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നതനുസരിച്ച്, ഒരാൾക്ക് ഹാന്റ വൈറസ് ബാധിക്കുമ്പോൾ 101 ഡിഗ്രിക്ക് മുകളിൽ പനിയും ശരീര വേദനയും തലവേദനയും അനുഭവപ്പെടും. ഇതോടൊപ്പം ഓക്കാനം, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളും കാണും. ചർമ്മത്തിൽ ചുവന്ന ചുണങ്ങും പ്രത്യക്ഷപ്പെടും.

നിലവിൽ, ശാസ്ത്രജ്ഞർ അതിന്റെ അണുബാധ തടയാൻ നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണ്. എലിയും അണ്ണാനും വഴി മാത്രം ഇത് പടരുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടർമാർ പറയുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ ഹാന്റ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ, 2008 ലും 2016 ലും ഇത്തരം രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മുൻകരുതൽ എന്ന നിലയിൽ നിങ്ങൾക്ക് ചുറ്റുമുള്ള എലികളിൽ നിന്നും അണ്ണാനുകളിൽ നിന്നും അകലം പാലിക്കണമെന്നാണ് സിഡിസിക്ക് പറയാനുള്ളത്.

1978ൽ ദക്ഷിണ കൊറിയയിലെ ഹാന്റൻ നദിക്കടുത്തുള്ള ഒരു ചെറിയ സ്ഥലത്തെ കൊറിയൻ ഹെമറോളജിക് പനി രോഗബാധയെത്തുടർന്ന് ഒറ്റപ്പെടുത്തിയിരുന്നു. എലികൾ കൂടുതൽ കാണപ്പെട്ട സ്ഥലമായിരുന്നു അത്. ഹാന്റൻ നദിയുടെ പേരിലാണ് ഈ വൈറസിന് ഹാന്റൻ വൈറസ് എന്ന് പേരിട്ടത്. കൊറിയൻ യുദ്ധത്തിനുശേഷം (19511953) ആരംഭിച്ച ശാസ്ത്രീയ സമീപനങ്ങളാണ് ഈ കണ്ടെത്തലിന് കാരണമായത്. ഈ സമയത്ത് ഐക്യരാഷ്ട്ര സഭാ (യുഎൻ) സൈനികരിൽ മൂവായിരത്തിലധികം പേർക്ക് കൊറിയൻ ഹെമറാജിക് പനി പിടിപെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അതിന്റെ വെബ്സൈറ്റിൽ എഴുതുന്നു, 'പ്രധാനമായും എലിശല്യം പരത്തുന്ന വൈറസുകളുടെ ഒരു കുടുംബമാണ് ഹാന്റ വൈറസുകൾ. ഇത് ലോകമെമ്പാടുമുള്ള ആളുകളിൽ വൈവിധ്യമാർന്ന രോഗ ലക്ഷണങ്ങൾക്ക് കാരണമാകും.'

അമേരിക്കയിൽ ഹാന്റ വൈറസുകളെ 'ന്യൂ വേൾഡ്' ഹാന്റ വൈറസ് എന്ന് വിളിക്കുന്നു. ഇത് ഹാന്റ വൈറസ് പൾമോണറി സിൻഡ്രോം (എച്ച്പിഎസ്) കാരണമാകാമെന്ന് സിഡിസി പറയുന്നു. 'ഓൾഡ് വേൾഡ്' ഹാന്റ വൈറസ് എന്നറിയപ്പെടുന്ന മറ്റ് ഹാന്റ വൈറസുകൾ യൂറോപ്പിലും ഏഷ്യയിലും കൂടുതലായി കാണപ്പെടുന്നു. അത് വൃക്കസംബന്ധമായ സിൻഡ്രോം  ഉപയോഗിച്ച് ഹെമറാജിക് പനി ഉണ്ടാക്കാം.'

ഹാനികരമായ വൈറസുകൾ വഹിക്കുന്ന എലികൾക്കോ അണ്ണാനുകൾക്കോ ചുറ്റുമുള്ള ഏതൊരു പുരുഷനും സ്ത്രീക്കും കുട്ടികൾക്കും എച്ച്പിഎസ് പിടിപെടും.

2012 നവംബറിൽ കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്ക് സന്ദർശിച്ച ആളുകളിൽ 10 പേർക്ക് ഹാന്റ വൈറസ് അണുബാധ സ്ഥിരീകരിച്ചിരുന്നു. അതുപോലെ, 2017 ൽ ഏഴ് സംസ്ഥാനങ്ങളിലായി 17 പേർക്കും പിടിപെട്ട വൈറസ് അണുബാധയെക്കുറിച്ച് അന്വേഷിക്കാൻ സിഡിസി ആരോഗ്യ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP