Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഇന്ത്യൻ അമേരിക്കൻ സെനറ്റർ ഡമോക്രാറ്റിൽ വെർജീനിയ സ്റ്റേറ്റ് ട്രഷറർ

ഇന്ത്യൻ അമേരിക്കൻ സെനറ്റർ ഡമോക്രാറ്റിൽ വെർജീനിയ സ്റ്റേറ്റ് ട്രഷറർ

പി.പി. ചെറിയാൻ

വെർജിനീയ: 2019 ൽ വെർജിനിയ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ സെനറ്റർ ഗസാല ഹഷ്മിയെ ഡമോക്രാറ്റിക് വെർജിനിയ സ്റ്റേറ്റ് സെനറ്റ് ട്രഷററായി തിരഞ്ഞെടുത്തു.

2020- 2024 കാലഘട്ടത്തിലേക്കാണ് ഇവർ ട്രഷററായി തുടരുക. 10വേ സെനറ്റ് ഡിസ്ട്രിക്റ്റിൽ നിന്നും 2019ലാണ് ഇവർ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.വെർജീനിയ സ്റ്റേറ്റ് സെനറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ലിം വനിത സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

നവംബർ 5ന് നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്ലെൻ സ്റ്റുവർട്ടിനെ വൻ ഭൂരിപക്ഷത്തോടെയാണ് ഹഷ്മി പരാജയപ്പെടുത്തിയത്.ഹൈദരബാദിൽ ജനിച്ച ഇവർ 50 വർഷം മുമ്പാണ് യു.എസ്സിലേക്ക് കുടിയേറിയത്ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് റിച്ച്മോണ്ടിലെ റയനോൾഡ് കമ്മ്യൂണിറ്റി കോളേജ് അദ്ധ്യാപികയായിരുന്നു.

Stories you may Like

ഡമോക്രാറ്റിക് പാർട്ടിയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സെനറ്റർക്ക് ട്രഷറർ പദവി നൽകിയത് ഹഷ്മി നൽകിയ വലിയ അംഗീകാരമാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP