Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോയൻ കുമരകത്തിന്റെ പൊതുദർശനം മാർച്ച് 6-ശനിയാഴ്ച

ജോയൻ കുമരകത്തിന്റെ പൊതുദർശനം മാർച്ച് 6-ശനിയാഴ്ച

പി പി ചെറിയാൻ

കാലിഫോർണിയ: അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ജോയൻ കുമരകത്തിന്റെ പൊതുദർശനം കാലിഫോർണിയയിലെ സാൻ ലോറെൻസോയിലുള്ള ഗ്രിസ്സം ചാപ്പൽ ആൻഡ് മോർച്ചറിയിൽ വച്ച് നടത്തപ്പെടുന്നു. (267 ഈസ്റ്റ് ലെവെല്ലിങ് ബുള്ളോവാർഡ്, സാൻ ലോറെൻസോ, CA 94580) മാർച്ച് 6-ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണി മുതൽ രണ്ടര മണി വരെയാണ് പൊതുദർശനം. വൈദികരുടെ നേതൃത്വത്തിൽ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾ നടത്തപ്പെടും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു സമയത്ത് 25 പേർക്ക് മാത്രമേ വ്യൂയിങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. പൊതുദർശനം തത്സമയ പ്രക്ഷേപണം സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കും

മൃതദേഹം ദഹിപ്പിക്കണമെന്ന ജോയന്റെ ആഗ്രഹമനുസരിച്ചു അടുത്തയാഴ്ച സാൻ ലോറെൻസോയിൽ മൃതദേഹം ദഹിപ്പിച്ചതിനുശേഷം ചിതാഭസ്മം കേരളത്തിൽ എത്തിക്കുകയും കുമരകത്തുള്ള കുടുംബ കല്ലറയിൽ അടക്കുകയും ചെയ്യും.

തിങ്കളാഴ്ച, മാർച്ച് എട്ടാം തീയതി വൈകിട്ട് എട്ടു മണിക്ക് (ന്യൂ യോർക്ക് സമയം) ഒരു അനുശോചന യോഗം സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കു സിബി ഡേവിഡ് ന്യൂയോർക് 917 353 1242

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP