Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുക്ക് കൗണ്ടിയിൽ രണ്ടു കുട്ടികളെ കാറിലിട്ട് കത്തിച്ച് പിതാവ് ആത്മഹത്യ ചെയ്തു

കുക്ക് കൗണ്ടിയിൽ രണ്ടു കുട്ടികളെ കാറിലിട്ട് കത്തിച്ച് പിതാവ് ആത്മഹത്യ ചെയ്തു

പി.പി. ചെറിയാൻ

ഫോർട്ട് വർത്ത്: നാലും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളെ കാറിലിട്ട് പൂട്ടി തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം പിതാവ് മൻധീപ് സിംഗിനെ (37) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി കുക്ക് കൗണ്ടി ഷെരീഫ് അറിയിച്ചു. മെയ് 12-നു ഞായറാഴ്ച കുക്ക് കൗണ്ടിയിലാണ് സംഭവം. റോഡിന്റെ മധ്യത്തിൽ പാർക്ക് ചെയ്ത കത്തിക്കൊണ്ടിരുന്ന കാറിലാണ് നാലു വയസ്സുള്ള അജിത് സിംഗിന്റേയും സഹോദരി മെഹർ കൗറിന്റേയും (3) കത്തിക്കരിഞ്ഞ ശരീരം പിറകിലെ സീറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തത്.

സംഭവത്തിനുശേഷം രക്ഷപെട്ട പിതാവിനുവേണ്ടിയുള്ള തെരച്ചിൽ നടത്തുന്നതിനിടെയാണ് മൻദീപ് സിംഗിന്റെ മൃതദേഹം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ വൃക്ഷനിബിഡമായ സ്ഥലത്തുനിന്നും പൊലീസ് കണ്ടെടുത്തത്.

കൊല്ലപ്പെട്ട രണ്ടു കുട്ടികൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. 2016-ൽ ഭാര്യയെ മർദ്ദിച്ച കേസിൽ സിംഗിനെ അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. പതിനഞ്ചു മാസത്തെ പ്രൊബേഷനും ഈ കേസിൽ സിംഗിന് കോടതി വിധിച്ചിരുന്നു. 2017-ൽ ഭാര്യ വിവാഹമോചനത്തിന് ഫയൽ ചെയ്തിത് കഴിഞ്ഞ വർഷം കോടതി അംഗീകരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP