Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടെക്‌സസിൽ പരിശോധനകളില്ലാതെ ഫുഡ് സ്റ്റാംപ് പുതുക്കാം: ഗവർണർ ഗ്രെഗ് ഏബട്ട്

ടെക്‌സസിൽ പരിശോധനകളില്ലാതെ ഫുഡ് സ്റ്റാംപ് പുതുക്കാം: ഗവർണർ ഗ്രെഗ് ഏബട്ട്

പി പി ചെറിയാൻ

ഓസ്റ്റിൻ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന ഫുഡ് സ്റ്റാമ്പ് അനുകൂല്യം ലഭിക്കുന്നവർക്ക് വീണ്ടും ആറുമാസത്തേക്ക് സാമ്പത്തിക വിവരങ്ങളോ ഇന്റർവ്യുകളോ ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്നതാണെന്ന് ടെക്‌സസ് ഗവർണർ ഗ്രെഗ് ഏബട്ട് പറഞ്ഞു. ടെക്‌സസിലെ 1.4 മില്യൻ കുടുംബാംഗങ്ങളാണ് ഓരോ ആറുമാസം കൂടുമ്പോഴും ഫുഡ് സ്റ്റാമ്പിനു വേണ്ടി പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 2,76,000 കുടുംബങ്ങളുടെ ഫുഡ് സ്റ്റാംപ് കാലാവധിയാണ് അവസാനിക്കുന്നത്.

തീരെ വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് ഫുഡ് സ്റ്റാംപിന്ന് (മൂന്നാഴ്ചത്തേക്ക്) അപേക്ഷ സമർപ്പിക്കേണ്ട (പുതിയ) കാലാവധി വെള്ളിയാഴ്ച വരെ നീട്ടിയതായും ഗവർണർ ജൂലൈ 28 ന് നടത്തിയ പ്രസ്താവനയിൽ പറയുന്നു. ഫുഡ് സ്റ്റാംപ് നൽകുന്നതിനാവശ്യമായ അംഗീകാരം ഫെഡറൽ ഗവൺമെന്റിൽ നിന്നും ലഭിച്ചതായും ഗവർണർ അറിയിച്ചു.സ്‌കൂളുകൾ അടച്ചതിനാൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരമായി ഓരോ വിദ്യാർത്ഥിക്കും ഭക്ഷണം വാങ്ങുന്നതിന് 285 ഡോളർ വീതം നൽകുമെന്നും ഗവർണർ പറഞ്ഞു.

2.8 മില്യൻ കുട്ടികൾക്ക് ഇതേ ആവശ്യത്തിനായി 790 മില്യൺ ഡോളറാണ് ഇതുവരെ നൽകിയിട്ടുള്ളത്. കോവിഡ് 19 മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടും സാമ്പത്തിക തകർച്ച അനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചാൽ ഉടനെ ലഭിക്കുന്നതിനുള്ള കർമ്മപരിപാടികളും ഗവൺമെന്റ് സ്വീകരിച്ചതായും ഗവർണർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP