Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്ഷണം വിതരണം ചെയ്ത് സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ പള്ളി മാതൃകയായി

ഭക്ഷണം വിതരണം ചെയ്ത് സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ പള്ളി മാതൃകയായി

സ്വന്തം ലേഖകൻ

ന്യു ജെഴ്സി: കോവിഡ് മഹാദുരന്തമായി മനുഷ്യ സമൂഹത്തിനു മേൽ നിപതിച്ചപ്പോൾ, ദുരിതമനുഭവിക്കുന്നവർക്ക് അത്താണിയായി പ്രവർത്തിച്ച് മാതൃകയാവുകയാണ് ന്യു ജേഴ്‌സിയിൽ, ഈസ്റ്റ് ബ്രൺസ്വിക്കിലുള്ള സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ദേവാലയം. കോവിഡ് മൂലം നാട് ലോക്ഡൗണിലേക്ക് നീങ്ങിയപ്പോൾ, മാർച്ച മുപ്പത് മുതൽ, പള്ളി അങ്കണത്തിൽ, ഒരു കലവറ തുറന്നിരിക്കുകയാണ്, പള്ളി അംഗങ്ങൾ.

നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് രണ്ടു ബ്രെക്ഫാസ്റ്റ്, രണ്ടു ലഞ്ച്, രണ്ടു ഡിന്നർ, ഇത് കൂടാതെ ലഘുഭക്ഷണവും അടങ്ങിയ നൂറു പാക്ക് ഭക്ഷണമാണ് രണ്ടു ദിവസമായി വിതരണം ചെയ്യാൻ ഉദ്ദേശിച്ചത് - അതായത്, 800 മീൽസ്. കോവിടുമായി ബന്ധപ്പെട്ട ചട്ടപ്രകാരം കേടു വരാത്ത ഭക്ഷണം ആണ് വിതരണം ചെയ്യുന്നത്.

ദേവാലയം, നഗരത്തിൽ നിന്ന് അകന്നു ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, അധികം ആളുകൾ, ഭക്ഷണത്തിനായി വന്നിരുന്നില്ല. പിന്നീട് ന്യുബ്രൺസ്വിക്ക് നഗരസഭയുടെ അധികാരികളുമായി ബന്ധപ്പെട്ടു. നഗരത്തിൽ കുറച്ചു കൂടി തിരക്കുള്ള ഒരു സ്ഥലം കണ്ടെത്തുകയും, ന്യൂബ്രൺസ്വിക്കിലുള്ള മറ്റൊരു പള്ളിയുമായി സഹകരിച്ചു കൂടുതൽ ആളുകളിലേക്ക് ഈ ഭക്ഷണം എത്തിക്കാൻ കഴിയുകയും ചെയ്തു.

അരമണിക്കൂർ കൊണ്ട് തന്നെ ഒരു ദിവസത്തിലേക്ക് പാക്ക് ചെയ്യുന്ന ഭക്ഷണം തീർന്നു പോകുന്നു, എന്നറിയുമ്പോൾ തന്നെ ആവശ്യക്കാരുടെ എണ്ണം ഊഹിക്കാവുന്നതാണ്.

ദീർഘകാലമായി ചാരിറ്റി രംഗത്തു പ്രവർത്തിക്കുന്ന ഇടവകാംഗവും മുൻ യു.എൻ. ഉദ്യോഗസ്ഥനുമായ , സോമൻ ജോൺ തോമസാണ് ഈ സന്നദ്ധപ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്നത്. പ്ലെയ്ൻഫീൽഡിലെ 'ഗ്രേസ് സൂപ്പ് കിച്ചനി'ന്റെ ബോർഡ് ഓഫ് ഡയറക്ടർ അംഗവും, വോളണ്ടിയറുമായ സോമൻ തോമസിനെ അവാർഡ് നല്കി ആദരിച്ചിരുന്നു.

അദ്ദേഹത്തോടൊപ്പം, സെന്റ്റ് സ്റ്റീഫൻസ് ദേവാലയത്തിന് വേണ്ടി ഒരുകൂട്ടം മനുഷ്യസ്നേഹികളും ഈ മാത്രുകാ സംരംഭത്തിനു വേണ്ടി രംഗത്തുണ്ട്.

കോവിഡ് കാലത്ത് മലയാളി സമൂഹം പൊതുവെ മെച്ചപ്പെട്ട അവസ്ഥയിലാണെന്നു സോമൻ തോമസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റു പലരും അങ്ങനെയല്ലെന്നാണു ഭക്ഷണ വിതരണത്തിനു ചെന്നപ്പോൾ മനസിലായത്. ഭക്ഷണത്തിനു വേണ്ടി ദീർഘനേരം ക്യൂവിൽ കാത്തുകിടക്കുക മത്രമല്ല ചിലപ്പോൾ അതിനായി കടിപിടികൂടുകയും ചെയ്യുന്നു.

ഈ സഹചര്യത്തിൽ സേവനപ്രവർത്തനത്തിനു കഴിയുന്നവരൊക്കെ രംഗത്തിറങ്ങണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP