Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറുത്ത വർഗക്കാരനെ വെടിവച്ചുകൊന്ന പൊലീസ് ഓഫിസർക്ക് 25 വർഷം ജയിൽ ശിക്ഷ

കറുത്ത വർഗക്കാരനെ വെടിവച്ചുകൊന്ന പൊലീസ് ഓഫിസർക്ക് 25 വർഷം ജയിൽ ശിക്ഷ

പി. പി. ചെറിയാൻ

വാഹനത്തിനു സമീപം നിന്നിരുന്ന 31 കാരനായ കോറി ജോൺസനെ വെടിവച്ചു കൊന്ന കേസിൽ അമേരിക്കൻ പാക്കിസ്ഥാനി മുൻ ഫ്ലോറിഡാ പൊലീസ് ഓഫിസർ നോമാൻ രാജയെ (41) 25 വർഷത്തെ തടവിന് ശിക്ഷിച്ചു. 2015 ലായിരുന്ന കേസിനാസ്പദമായ സംഭവം.

ഡ്രമ്മിസ്റ്റായ കോറി രാത്രി പരിപാടി കഴിഞ്ഞു മടങ്ങുമ്പോൾ വാഹനം കേടായതിനെ തുടർന്ന് റോഡിനരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. സിവിൽ ഡ്രസിൽ അവിടെയെത്തിയ രാജ കോറിയുമായി വാക്ക് തർക്കം ഉണ്ടാക്കുകയും, കോറി തന്റെ കയ്യിലുണ്ടായിരുന്ന ലൈസെൻസുള്ള റിവോൾവർ പുറത്തെടുക്കുകയും ചെയ്തു. സ്വയരക്ഷാർത്ഥം രാജ ഉടനെ കോറിയെ വെടിവച്ചു വീഴ്‌ത്തി. പുറകിലുണ്ടായിരുന്ന ട്രക്ക് ഡ്രൈവർ ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഈ തെളിവുകളാണ് രാജ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

കൊല്ലപെട്ട കോറിയുടെ പിതാവ് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടൂ. മുപ്പതു വർഷത്തെിനിടെ ആദ്യമായാണ് വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഓഫിസർക്ക് 25 വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP