Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യുതി ലൈനിൽ നിന്നും പ്രാവിനെ രക്ഷിക്കുവാനുള്ള ശ്രമത്തിൽ യുവാവ് ഷോക്കേറ്റു മരിച്ചു

വൈദ്യുതി ലൈനിൽ നിന്നും പ്രാവിനെ രക്ഷിക്കുവാനുള്ള ശ്രമത്തിൽ യുവാവ് ഷോക്കേറ്റു മരിച്ചു

പി.പി. ചെറിയാൻ

വെസ്റ്റ് ഹം ബീച്ച് (ഫ്ളോറിഡ): വൈദ്യുതി ലൈനിലിരുന്നിരുന്ന പ്രാവിനെ തട്ടിമാറ്റുവാനുള്ള ശ്രമത്തിനിടയിൽ 36 കാരനായ ഗാർസിയ റിവറ വൈദ്യുതാഘാതമേറ്റു മരിച്ചു. മാർച്ച് 24 വൈകിട്ടായിരുന്നു സംഭവം. വീടിനു പുറകിൽ നിന്നിരുന്ന ഗാർസിയായുടെ ശ്രദ്ധയിൽ പെട്ടെന്നാണ് താൻ വളർത്തുന്ന പ്രാവ് വൈദ്യുത ലൈനിൽ പറന്ന് വന്നിരിക്കുന്നത് കണ്ടത്.

ഉടനെ വീട്ടിൽ സൂക്ഷിച്ചിരുന്ന 20 അടി നീളമുള്ള ഇരുമ്പ് പോൾ ഉപയോഗിച്ച് കമ്പിയിൽ നിന്നും പ്രാവിനെ ഓടിക്കുവാൻ ശ്രമിച്ചു. പോൾ ലൈനിൽ മുട്ടിയതോടെ ഗാർസിയ ഷോക്കേറ്റു മരിക്കുകയായിരുന്നു. പക്ഷികൾ ഇലക്ട്രിക് വയറുകളിൽ വന്നിരുന്നാൽ ഭൂമിയുമായി ബന്ധമില്ലാത്തിനാൽ വൈദ്യുതാഘാതം ഏൽക്കുകയില്ലെന്നും എന്നാൽ മനുഷ്യൻ ഇലക്ട്രിക് വയറിൽ തട്ടിയാൽ ഭൂമിയുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ വൈദ്യുതാഘാതം ശക്തമായിരിക്കുമെന്നും അധികൃതർ പറഞ്ഞു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP