Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും റിട്രീറ്റും മെയ് അഞ്ച്, ആറ് തീയതികളിൽ

ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും റിട്രീറ്റും മെയ് അഞ്ച്, ആറ് തീയതികളിൽ

ജീമോൻ റാന്നി

ഹൂസ്റ്റൻ: സെന്റ്‌മേരീസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ മെയ്അഞ്ച്, ആറ് (ശനി, ഞായർ ) തീയതികളിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും റിട്രീറ്റും നടത്തപ്പെടും.ശനിയാഴ്ച വൈകിട്ട് ആറുമണിക്കു സന്ധ്യാ നമസ്‌കാരത്തോടെ പെരുനാൾ ചടങ്ങുകൾആരംഭിക്കും. ഞായറാഴ്ച മൂന്നിന്മേൽ കുർബാന, തുടർന്നു വെച്ചൂട്ട് നേർച്ചയോടെപെരുനാളിനു സമാപനമാകും.

ശനിയാഴ്ച വൈകിട്ട് ആറുമണിക്കു സന്ധ്യാനമസ്‌കാരത്തെ തുടർന്നു നടക്കുന്നറീട്രീറ്റിൽ ഹൂസ്റ്റൻ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി വികാരി റവ.ഫാ. ഐസക് ബി. പ്രകാശ് സന്ദേശം നൽകും. തുടർന്ന് എട്ടുമണിക്ക് ആഘോഷമായ പെരുനാൾ പ്രദക്ഷിണവും നേർച്ച വിളന്പും.

ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌കാരത്തോടെ ആരംഭിക്കുന്ന മൂന്നിന്മേൽകുർബാനയ്ക്കു ഓസ്റ്റിൻ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് പള്ളി വികാരിറവ. ഫാ. സാം മാത്യു മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി റവ. ഫാ. പി.എം.ചെറിയാൻ, ദേവാലയ സ്ഥാപക
വികാരിയും സീനിയർ വൈദികനുമായ റവ. ഫാ. ജോൺ ഗീവർഗീസ് എന്നിവർ സഹകാർമികരായിരിക്കും .തുടർന്നു വെച്ചൂട്ട് നേർച്ചയോടെ പെരുനാളിനു സമാപനമാകുമെന്നു വികാരി റവ. ഫാ.പി.എം. ചെറിയാൻ അറിയിച്ചു.പെരുനാളിന്റെ നടത്തിപ്പിനായി പള്ളി ട്രസ്റ്റി ഇ.കെ. വർഗീസിന്റെ നേതൃത്വത്തിൽവിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.പെരുനാളിലേക്കു നേർച്ചകളും സംഭാവനകളുംനൽകാൻ ആഗ്രഹിക്കുന്നവർക്കു ദേവാലയത്തിൽ സൗകര്യം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് :
വികാരി റവ. ഫാ. പി.എം. ചെറിയാൻ (281-216-4347 <2812164347>),
ദേവാലയ ട്രസ്റ്റി ഇ.കെ. വർഗീസ് (281-468-7081 <2814687081>).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP