Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് അനധികൃതമായി പ്രവേശിച്ചവരെ കണ്ടെത്തുന്നതിന് എഫ്ബിഐ സഹകരണം അഭ്യർത്ഥിച്ചു

കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് അനധികൃതമായി പ്രവേശിച്ചവരെ കണ്ടെത്തുന്നതിന് എഫ്ബിഐ സഹകരണം അഭ്യർത്ഥിച്ചു

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡിസി: ജനുവരി ആറിനു വാഷിങ്ടൺ ഡിസിയിലെ കാപ്പിറ്റോൾ ബിൽഡിംഗിൽ അനധികൃതമായി പ്രവേശിച്ചവരെ കണ്ടെത്തുന്നതിന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാഷിങ്ടൺ ഫീൽഡ് ഓഫീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു.

പത്തുപേരുടെ വിവരങ്ങൾ പുറത്തുവിട്ട എഫ്ബിഐ ഇവരെ കണ്ടെത്തുന്നതിനും, വിവരങ്ങൾ നൽകുന്നതിനും മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.

യുഎസ് കാപ്പിറ്റോൾ പൊലീസ് ഓഫീസർ ഉൾപ്പടെ അഞ്ചുപേർ ജനുവരി ആറിനു നടന്ന സംഭവങ്ങളിൽ കൊല്ലപ്പെട്ടു. ഫയർ എസ്റ്റിഗ്യൂഷർ കൊണ്ട് തലയ്ക്ക് അടിയേറ്റ് പൊലീസ് ഓഫീസറും, മുൻ എയർഫോഴ്സ് അംഗം ലോ എൻഫോഴ്സ്മെന്റ് ഓഫീസറുടെ വെടിയേറ്റുമാണ് കൊല്ലപ്പെട്ടത്.

ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് ജനക്കൂട്ടത്തിലെ 13 പേർക്കെതിരേ കേസെടുത്തു. നാൻസി പെലോസിയുടെ കസേരയിൽ കയറിയിരുന്ന അർക്കൻസാസിൽ നിന്നുള്ള റിച്ചാർഡ് ബാർനെറ്റിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അറസ്റ്റുകൾ ഈ സംഭവത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കാപ്പിറ്റോളിൽ അതിക്രമം നടത്തിയവരെ നിയമത്തിനു മുന്നിൽ എത്രയും വേഗം കൊണ്ടുവരുമെന്നും എഫ്ബിഐ അധികൃതർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP