Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ സാധ്യതയെന്ന് ബൈഡൻ

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ സാധ്യതയെന്ന് ബൈഡൻ

പി.പി.ചെറിയാൻ

വാഷിങ്ടൺ ഡി സി: കൊറോണ വൈറസിന്റെ മറവിൽ നവംബറിൽ നടക്കേണ്ട അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ ട്രംപ് ശ്രമം നടത്തുമെന്ന് ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വൈസ് പ്രസിഡന്റ് ബൈഡൻ മുന്നറിയിപ്പ് നൽകി.

ട്രംപ് പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ റിപ്പബ്‌ളിക്കൻ പാർട്ടിയും തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതിനെ അനുകൂലിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ ജാഗരൂകരായിരിക്കണമെന്നും ബൈഡൻ പറഞ്ഞു.

വ്യാഴാഴ്ച നടത്തിയ ഓൺലൈൻ ഫണ്ട് റെയ്‌സിങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബൈഡൻ. പോസ്റ്റൽ സർവീസിനെ, വോട്ടുകൾ താമസിപ്പിക്കുന്നതിന് ട്രപ് ഉപയോഗിക്കുമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഞെരുക്കത്തിൽ കഴിയുന്ന യു.എസ്സ് പോസ്റ്റൽ സർവ്വീസിന് കൊറോണ വൈറസ് സ്റ്റിമുലസ് മണി നിഷേധിച്ചതിലും ബൈഡൻ പ്രതിഷേധം രേഖപ്പെടുത്തി.

നവംബറിൽ സുരക്ഷിതവും സുതാര്യവുമായി തിരഞ്ഞെടുപ്പു നടത്തുന്നതിന് പൂർണ സഹകരണം ഡമോക്രാറ്റിക്ക് പാർട്ടിയുടെയും തന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുമെന്നും ബൈഡൻ ഉറപ്പു നൽകി. കൊറോണ വൈറസ് വ്യാപകമായതിനു ശേഷം മിൽ വാക്കി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം പരിമിതമായിരുന്നുവെന്നും ബൈഡൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP