Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എബിൻ കുര്യാക്കോസ് ഏഷ്യൻ അമേരിക്കൻ എംപ്ലോയ്മെന്റ് അഡൈ്വസറി കൗൺസിലിലേക്ക്; പതിനൊന്നംദ കൗൺസിലിലേക്ക് നിയമനം നടത്തിയത് ഇല്ലിനോയി ഗവർണർ

എബിൻ കുര്യാക്കോസ് ഏഷ്യൻ അമേരിക്കൻ എംപ്ലോയ്മെന്റ് അഡൈ്വസറി കൗൺസിലിലേക്ക്; പതിനൊന്നംദ കൗൺസിലിലേക്ക് നിയമനം നടത്തിയത് ഇല്ലിനോയി ഗവർണർ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇല്ലിനോയി ഗവർണർ ജെ.ബി പ്രിറ്റ്സ്‌കർ ഷിക്കാഗോ നിവാസിയായ ഏഷ്യൻ അമേരിക്കൻ എബിൻ കുര്യാക്കോസിനെ ഏഷ്യൻ അമേരിക്കൻ എംപ്ലോയ്മെന്റ് അഡൈ്വസറി കൗൺസിലിലേക്ക് മെമ്പറായി നിയമിച്ചു. ഏഷ്യൻ അമേരിക്കൻ എംപ്ലോയ്മെന്റ് അഡൈ്വസറി കൗൺസിൽ പ്രധാനമായും ഏഷ്യൻ അമേരിക്കൻസിന്റെ ഗവൺമെന്റ് തലത്തിലുള്ള ജോലിസാധ്യതകൾ, ജോലി ലഭിക്കാനുള്ള തടസ്സങ്ങൾ, പ്രമോഷനുള്ള ബുദ്ധിമുട്ടുകൾ എന്നിവ വിശകലനം ചെയ്യുന്ന കമ്മിറ്റിയാണ്. പതിനൊന്ന് മെമ്പർമാർ അടങ്ങുന്ന ഈ കൗൺസിൽ അംഗങ്ങളെ ഇല്ലിനോയി ഗവർണറാണ് നിയമിക്കുന്നത്.

എബിൻ ഐ.എ.ഡി.ഒ സെക്രട്ടറിയും, സീറോ മലബാർ യൂത്തിലെ സജീവ പ്രവർത്തകനുമാണ്. വേൾഡ് ബിസിനസ് ഓഫ് ഷിക്കാഗോയുടെ ഡയറക്ടറായി ജോലി ചെയ്യുന്ന എബിൻ ഭാര്യ മെലീസ്സയോടൊപ്പം ഓക്പാർക്കിൽ താമസിക്കുന്നു. ജയ്മി സഹോദരിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP