Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും മലയാളി; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിജയം ഉറപ്പിച്ചത് ഡോ. ആനി പോൾ

റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും മലയാളി; റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിജയം ഉറപ്പിച്ചത്  ഡോ. ആനി പോൾ

സെബാസ്റ്റ്യൻ ആന്റണി

ന്യുയോർക്ക്: റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും ഡോ. ആനി പോൾ വിജയിച്ചു. ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14ൽ ആനി പോൾ വിജയം ആവർത്തിച്ചു. തൊട്ടടുത്ത റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി അജിൻ ആന്റണിയെയാണ് പരാജയപ്പെടുത്തിയത്.

ആനിക്ക് 65.06 ശതമാനം വോട്ട് കിട്ടിയപ്പോൾ അജിൻ ആന്റണിക്കു 34.84 ശതമാനം വോട്ടു മാത്രമാണ് നേടാനായത്.ന്യൂ സിറ്റിയിലെ ലാ ടെറാസ്സാ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സുഹൃത്തുക്കളും, സഹപ്രവർത്തകരും, കുടുംബാംഗങ്ങളും പങ്കെടുത്തു. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഡോ. ആനി പോൾ നന്ദി അറിയിച്ചു സംസാരിച്ചു.

ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി പോൾ മൂന്നാം പ്രാവശ്യവും റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേച്ചറിലെ മജോറിറ്റി ലീഡറായി തുടരുന്നു. ഡോ. ആനി പോളിന്റെ സേവന സന്നദ്ധതയും, ഉത്തമമായ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഡമോക്രാറ്റിക് കോക്കസ് മൂന്നാം പ്രാവശ്യവും ഈ സ്ഥാനത്തേക്കു തെരഞ്ഞെടുത്തത്.

റോക്ക് ലാൻഡ് കൗണ്ടിലെജിസ്ലേറ്ററെന്ന നിലയിൽ ഡോ. ആനി പോളിന്റെ കഴിഞ്ഞ എട്ട് വർഷത്തെ പ്രവർത്തനങ്ങൾ മുഖ്യധാരയിലും ഇന്ത്യൻ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസംഇന്ത്യൻ ഹെറിറ്റേജ് മാസമായി ന്യൂയോർക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നിൽ ആനി പോളാണ് മുൻകൈ എടുത്ത് പ്രവർത്തിച്ചത്.

സ്റ്റേറ്റ് അസംബ്ലിയും സെനറ്റും ഇന്ത്യൻ ഹെറിറ്റേജ് മാസം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കുകയും ഗവർണർ അത് ഒപ്പിട്ടു പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നത് ഇന്ത്യൻ സമൂഹത്തിനുള്ള അംഗീകാരവുമായി.

മൈനോറിറ്റി ആൻഡ് വിമൺ ഓൺഡ് ബിസിനസ് എന്റർപ്രൈസസ് (MWBE) എന്ന സ്പെഷൽ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിർദേശ പ്രകാരമാണ്.

ഇ സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും, സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇസിഗരറ്റിനേയും ഉൾക്കൊള്ളിക്കണമെന്നുള്ള റോക്ക് ലാൻഡ് കൗണ്ടിയിലെ ലോക്കൽ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളാണ് പ്രവർത്തിച്ചത്.

പുക വലിക്കുന്നവരുടെ മിനിമം പ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്താൻ കഴിഞ്ഞതോടൊപ്പം തന്നെ ന്യൂ യോർക്ക് സംസ്ഥാനം അത് നിയമമായി പ്രഖ്യാപിക്കുകയും ചെയ്തു.

മൈനോറിറ്റി ആൻഡ് വിമൺ ഓൺഡ് ബിസിനസ് എന്റർപ്രൈസസ് (MWBE) കമ്മിറ്റി ചെയർ, മൾട്ടി സർവീസ് കമ്മിറ്റി വൈസ് ചെയർ, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പർ, പ്ലാനിങ് ആൻഡ് പബ്ലിക് വർക്ക്സ് കമ്മിറ്റി മെമ്പർ, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

നഴ്സ് പ്രാക്റ്റീഷണർ സംഘടനയുടെ സാരഥികളിലൊരാൾ കൂടിയായ ഡോ. ആനി പോൾ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയിൽ നിന്നു മികച്ച നഴ്സിനുള്ള അവാർഡ് നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP