Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിം വിരുദ്ധ നിലപാടിൽ മയം വരുത്തി ട്രമ്പ്; മുസ്ലിംകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നുള്ളത് താത്ക്കാലിക നിർദ്ദേശം മാത്രമായിരുന്നുവെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി

മുസ്ലിം വിരുദ്ധ നിലപാടിൽ മയം വരുത്തി ട്രമ്പ്; മുസ്ലിംകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നുള്ളത് താത്ക്കാലിക നിർദ്ദേശം മാത്രമായിരുന്നുവെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി

വാഷിങ്ടൺ: കടുത്ത മുസ്ലിം വിരോധിയെന്ന പേരു ദോഷം നേടിയെടുത്ത റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് തന്റെ നിലപാടിൽ മയം വരുത്തുന്നു. അമേരിക്കയിൽ പ്രവേശിക്കുന്ന മുസ്ലിംകൾക്ക് താത്ക്കാലിക നിരോധനം ഏർപ്പെടുത്തണമെന്ന നിലപാടിൽ നിന്നും ട്രമ്പ് അയയുന്നതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. 

അതു തന്റെ നിർദ്ദേശം മാത്രമായിരുന്നുവെന്നാണ് ട്രമ്പ് ഫോക്‌സ് ന്യൂസ് റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ലണ്ടനിൽ ആദ്യ മുസ്ലിം മേയർ സാദിഖ് ഖാന്റെ പരാമർശത്തോട് പ്രതികരിക്കവേയാണ് ട്രമ്പ് തന്റെ നിലപാടിൽ നിന്നും അയഞ്ഞത്. ട്രമ്പ് അമേരിക്കൻ ഭരണം ഏറ്റെടുത്താൻ മുസ്ലിം വിശ്വാസിയായ തനിക്ക് അമേരിക്കയിൽ കാലുകുത്താൻ സാധിക്കില്ലെന്ന് സാദിഖ് ഖാൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

എന്നാൽ സാദിഖ് ഖാനെ ഇക്കാര്യത്തിൽ നിന്നും ഒഴിച്ചുനിർത്താമെന്ന് ട്രമ്പ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ലണ്ടൻ മേയർ അതു നിരസിക്കുകയായിരുന്നു. ഇസ്ലാമിനെപ്പറ്റിയുള്ള അജ്ഞതയാണ് ട്രമ്പിനെ ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നും അതുവഴി അമേരിക്കയും, ബ്രിട്ടനും കൂടുതൽ സുരക്ഷിതമല്ലാതാവുകയാണെന്നും ഖാൻ ഓർമിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം പാരീസിലുണ്ടായ ഭീകരാക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിംകൾ അമേരിക്കയിൽ പ്രവേശിക്കുകയാണെങ്കിൽ നിരോധനം ഏർപ്പെടുത്തണമെന്ന് ട്രമ്പ് വെളിപ്പെടുത്തിയത്. ഏറെ വിമർശനം ഏറ്റുവാങ്ങിയ ട്രമ്പിന്റെ പ്രസ്താവനയായിരുന്നു മുസ്ലിംകൾക്കെതിരേയുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP