Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഗ്ദാദിയെ വധിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മിലിട്ടറി ഡോഗ് കോനനെ വെസ്റ്റ് ഹൗസ് ആദരിച്ചു

ബാഗ്ദാദിയെ വധിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മിലിട്ടറി ഡോഗ് കോനനെ വെസ്റ്റ് ഹൗസ് ആദരിച്ചു

പി പി ചെറിയാൻ

വാഷിങ്ടൺ ഡി സി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ബെക്കർ അൽ ബാഗ്ദാദിയെ പിടികൂടി വധിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച മിലിട്ടറി ഡോഗ് കോനന് വൈറ്റ് ഹൗസിൽ ഗംഭീരമായ സ്വീകരണം. നവംബർ 25 തിങ്കളാഴ്ചയായിരുന്നു സ്വീകരണമൊരുക്കിയിരുന്നത്. വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ പ്രസിഡന്റ് ട്രംമ്പ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, പ്രഥമ ലേഡി മെലാനിയ ട്രംമ്പ് എന്നിവരുടെ സാന്നിധ്യത്തിൽ കോനന്റെ കഴുത്തിൽ പ്രത്യേക ബാഡ്ജ് ചാർത്തിയാണ് പ്രസിഡന്റ് ആദരിച്ചത്. പ്രത്യേക സർട്ടിഫിക്കറ്റും ട്രംമ്പ് നൽകി.

സിറിയായിൽ ബാഗ്ദാദിയുടെ ഭവനം യു എസ് മിലിട്ടറി വളഞ്ഞപ്പോൾ ടണലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച ബാഗ്ദാദിയുടെ പുറകെ ഓടി പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ദേഹത്ത് കെട്ടിവെച്ചിരുന്ന സ്പോടക വസ്തുക്കൾ സ്വയം പൊട്ടിച്ചു കൊല്ലപ്പെടുകയായിരുന്നു ബാഗ്ദാദി. സ്പോടനത്തിൽ കോനനും പരിക്കേറ്റിരുന്നു. വിദഗ്ദ ചികിത്സക്ക് ശേഷമായമ് വൈറ്റ് ഹൗസിൽ എത്തിയത്.കോനന്റെ സേവനത്തെ ട്രംമ്പ് പ്രത്യേകം പ്രശംസിച്ചു. വൈറ്റ് ഹൗസ്ിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ട്രംമ്പ് പറഞ്ഞു.

ജെർമൻ ഷെപെർഡിന് സമാനമായ രൂപവും ഭാവവുമുള്ള കോനന് മിലിട്ടറിയിൽ പരത്യേക പരിശീലനം ലഭിച്ചിരുന്നു. മുന്നിലുള്ള അപകടത്തെ തിരിച്ചറിയാൻ കേനന് കഴിയുമായിരുന്നു. കോനൻ യഥാർത്ഥത്തിൽ ഒരു ഹീറൊ ആയിരുന്നു എന്നാണ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിശേഷിപ്പിച്ചത്. കോനന്റെ സ്ഥിരം പരിശീലകനെ കൂടാതെയാണ് വൈറ്റ് ഹൗസിൽ എത്തിയത്. ട്വിറ്ററിൽ കോനന് മെഡൽ ഓഫ് ഹണർ നൽകുന്നതിന്റെ ചിത്രവും ട്രമ്പ് പ്രസിദ്ധീകരിച്ചുരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP