Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമീരാ ഫസ്ലി ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ

സമീരാ ഫസ്ലി ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ

പി.പി. ചെറിയാൻ

ന്യുയോർക്ക്: ബൈഡൻ ഹാരിസ് അഡ്‌മിനിസ്ട്രേഷനിൽ ഇന്ത്യൻ കാശ്മീരി കുടുംബത്തിൽ നിന്നുള്ള സമീരാ ഫസ്ലിയെ നാഷനൽ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ നിയുക്ത പ്രസിഡന്റ് ബൈഡൻ നാമനിർദ്ദേശം ചെയ്തു. ഇതോടെ ഇന്ത്യൻ വംശജരായ ഒരു ഡസണിലധികം പേർക്ക് സുപ്രധാന തസ്തികകളിൽ നിയമനം ലഭിക്കുയോ, നോമിനേഷൻ ലഭിക്കുകയോ ചെയ്തിട്ടുണ്ട്.

സമീരാ ഇതിനു മുമ്പു ഫെഡറൽ റിസർവ് ബാങ്ക് ഓഫ് അറ്റ്ലാന്റാ എൻഗേജ്മെന്റ് ഫോർ കമ്മ്യൂണിറ്റി ആൻഡ് എക്കണോമിക് ഡവലപ്പ്മെന്റിൽ ഡയറക്ടറായിരുന്നു. കാശ്മീരിൽ ജനിച്ച ഡോക്ടർമാരായ മുഹമ്മദ് യൂസഫിന്റേയും റഫിക്ക ഫസ്ലിയുടേയും മകളാണ് സമീറ. 1970 ലാണ് മാതാപിതാക്കൾ അമേരിക്കയിലെത്തിയത്. ബഫല്ലോയിലാണ് സമീറയുടെ ജനനം. യെയ്ൽ ലൊ സ്‌കൂൾ, ഹാർവാർഡ് കോളേജ് എന്നിവിടങ്ങളിലാണ് ഇവർ വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

സമീരായുടെ നിയമനത്തിൽ മാതൃസഹോദരൻ റൗഫ് ഫസ്ലി അഭിമാനിക്കുന്നതായും, കാശ്മീരിലുള്ള കുടുംബാംഗങ്ങൾക്ക് ഇത് സന്തോഷത്തിന്റെ അനുഭവമാണെന്നും റൗഫ് പറഞ്ഞു. കാശ്മീർ താഴ്‌വരയിൽ സന്ദർശനം നടത്തുന്നതിൽ സമീറക്ക് പ്രത്യേക താൽപര്യം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP