Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറിയാൻ വർഗീസ് നിര്യാതനായി

ചെറിയാൻ വർഗീസ് നിര്യാതനായി

സജി എബ്രഹാം

ന്യൂയോർക്ക്: റാന്നി കല്ലുമണ്ണിൽ വാലിപ്ലാക്കൽ പരേതരായ സി.വി. ചെറിയാൻ - മറിയാമ്മ ദമ്പതികളുടെ മകൻ ചെറിയാൻ വർഗീസ് (78) നിര്യാതനായി.

സിവിൽ എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ന്യൂഡൽഹിയിലും ബോംബെയിലും ജോലി ചെയ്തു. 1975 ൽ തിരുവല്ല തോട്ടുങ്കൽ വീട്ടിൽ ഓമന എബ്രഹാമിനെ വിവാഹം കഴിച്ചു. ഇരുവരും 1976 ൽ അമേരിക്കയിലേക്ക് കുടിയേറി. 20 വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ന്യൂയോർക്കിലെ കോളർ-ഗോൾഡ് വാട്ടർ ഹോസ്പിറ്റലിൽ നിന്ന് വിരമിച്ചു.

ഭാര്യ: ഓമന. മക്കൾ: ജസ്റ്റിൻ, ജെയ്ൻ. മരുമക്കൾ: സെബി, ജെയ്സൺ.

കൊച്ചുമക്കൾ: ടോമി, സറീന, ഇശയ്യ, നവീൻ, ക്രിസ്ത്യൻ.

വത്സമ്മ ജേക്കബ് (ന്യൂയോർക്ക്), ഡാലമ്മ ഫിലിപ്പ് (റാന്നി) എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം: മാർച്ച് 2 ചൊവ്വാഴ്ച വൈകുന്നേരം 5 മുതൽ രാത്രി 8 വരെ (പാർക്ക് ഫ്യൂണറൽ ഹോം, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്ക് 11040).

ശ്രദ്ധിക്കുക: പൊതുദർശന സമയം മാസ്‌കുകൾ ആവശ്യമാണ്. നിങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യാം. കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുമ്പോൾ സാമൂഹിക അകലം പാലിക്കണം. കോവിഡ്-19 നിബന്ധനകൾ പാലിക്കേണ്ടതുള്ളതുകൊണ്ട് കുടുംബാംഗങ്ങൾക്ക് മാത്രമേ ഫ്യൂണറൽ ഹോം ചാപ്പലിൽ തുടരാൻ അനുവാദമുള്ളൂ.

സംസ്‌കാര ശുശ്രൂഷ: മാർച്ച് 3 ബുധനാഴ്ച രാവിലെ 9 മണിക്ക് (സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ചർച്ച്, 858 റൂസ്വെൽറ്റ് സ്ട്രീറ്റ്, ഫ്രാങ്ക്‌ലിൻ സ്‌ക്വയർ, ന്യൂയോർക്ക് 11010). തുടർന്ന് 11:00 മണിക്ക് സെന്റ് ചാൾസ് സെമിത്തേരിയിൽ (2015 വെൽവുഡ് അവന്യൂ, ഫാർമിങ്‌ഡേൽ, ന്യൂയോർക്ക് 11735) സംസ്‌ക്കാരം.

ശ്രദ്ധിക്കുക: പള്ളിയിലെ ശവസംസ്‌കാര ശുശ്രൂഷകൾ കുടുംബാംഗങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. സെമിത്തേരിയിൽ എല്ലാവർക്കും പ്രവേശിക്കാം.

ശവസംസ്‌ക്കാര ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP