Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ജേഴ്‌സിയിൽ കൊല്ലപ്പെട്ട ഇന്ത്യൻ യുവതി അഞ്ചു മാസം ഗർഭിണിയായിരുന്നുവെന്നു പൊലീസ്; കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാകാം എന്ന് പൊലീസ് നിഗമനം

ജേഴ്‌സിയിൽ കൊല്ലപ്പെട്ട ഇന്ത്യൻ യുവതി അഞ്ചു മാസം ഗർഭിണിയായിരുന്നുവെന്നു പൊലീസ്; കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാകാം എന്ന് പൊലീസ് നിഗമനം

പി പി ചെറിയാൻ

ന്യൂജഴ്‌സി: ന്യൂജഴ്‌സിയിൽ കൊല്ലപ്പെട്ട ഇന്ത്യൻ റസ്റ്ററന്റ് ഉടമ ഗരിമൊ കോഠാരി (35) അഞ്ചു മാസം ഗർഭിണിയായിരുന്നുവെന്നു ഓട്ടോപ്‌സിക്ക് ശേഷം അധികൃതർ അറിയിച്ചു. പാചകകലയിൽ അതി വിദഗ്ധയായിരുന്ന ഗാരിമോ അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ളിന്റന്റെ കുടുംബത്തിലെ പരിപാടികളുടെ ഇവന്റ് മാനേജരായിരുന്നു. മൈക്രോസാഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ഭാര്യ മെലിൻഡ ഗേറ്റ്സ്, സിനിമാ നടി സാറാ ജെസീക്ക പാർക്കർ, ടെലിവിഷൻ താരവും ഗായികയുമായ ചെർ, എഴുത്തുകാരൻ ദീപക് ചോപ്ര തുടങ്ങിയവരുടെ പരിപാടികൾ ക്യൂറേറ്റ് ചെയ്ത് ഇവന്റ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

ന്യൂജഴ്സിലെ അപ്പാർട്ട്മെന്റിൽ ഞായറാഴ്ച രാവിലെ ഗരിമൊ കോഠാരിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹഡ്സൺ നദിയിൽ നിന്ന് ഭർത്താവ് മന്മോഹൻ മലി(37)ന്റെ മൃതദേഹവും കിട്ടി. കൊല നടത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രശസ്ത ഫ്രഞ്ച് പാചക വിദ്യാലയമായ പാരീസിലെ ലെ കോർഡൻ ബ്ലൂവിൽ ബിരുദം നേടിയ കൊൽക്കത്ത സ്വദേശിയായ കോത്താരി ഫെബ്രുവരിയിലാണ് 'ഇന്ത്യൻ സോൽ ഫുഡ്' റെസ്റ്റോറന്റ് നുക്കാഡ് ് തുറന്നത്; മാർച്ച് 30 ഓടെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അടച്ചുപൂട്ടാൻ നിർബന്ധിതരായി. ഏപ്രിൽ 16ന് ഡെലിവറിക്ക് വീണ്ടും തുറന്നു. മരിക്കുന്നതിന് ആറ് ദിവസങ്ങൾക്ക് മുമ്പ് ജേഴ്സി സിറ്റി മെഡിക്കൽ സെന്ററിലേക്ക് ഭക്ഷണം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും സുഹൃത്തുക്കളോട് സംഭാവന നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു

പാചക കലയിൽ വിദഗ്ധയായ ഗരിമയാണ് റസ്റ്ററന്റിലെ ചുമതലകൾ വഹിച്ചിരുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും മാസ്റ്റർ ബിരുദം നേടിയതിനു ശേഷമാണ് മന്മോഹൻ അമേരിക്കയിലെത്തുന്നതുകൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഫിനാൻഷ്യൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടാനായിട്ടാണ്. സന്തോഷകരമായ ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.

'ഈ മരണങ്ങൾ ഒരു കൊലപാതക-ആത്മഹത്യയുടെ ഫലമാണ്. എന്നാൽ അന്തിമ തീരുമാനം പ്രാദേശിക മെഡിക്കൽ എക്സാമിനർ ഓഫീസിലെ പരിശോധനകൾക്കു ശേഷമേ വ്യക്തമാകൂ എന്നും ഹഡ്‌സൺ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP