Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിശൈത്യത്തിന്റെ പിടിയിൽ നിന്നും ഡാളസ് സാധാരണ നിലയിലേക്ക്

അതിശൈത്യത്തിന്റെ പിടിയിൽ നിന്നും ഡാളസ് സാധാരണ നിലയിലേക്ക്

പി.പി ചെറിയാൻ

ഡാളസ്: ഫെബ്രുവരി 14 ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിച്ച കനത്ത ഹിമപാതം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തിപ്പെട്ടതോടെ അതിതീവ്ര ദുരിതം അനുഭവിക്കേണ്ടിവന്ന ടെക്സസ് ജനത, പ്രത്യേകിച്ച് ഡാളസ് നിവാസികൾ വെള്ളിയാഴ്ച ഉച്ചയോടെ സാധാരണനിലയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഗതാഗതവും സാധാരണനിലയിലായി.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു വൈദ്യുതി തകരാറും, ജലവിതരണവും തടസപ്പെട്ടത്. വൈദ്യുതി നിലച്ചതോടെ അതിശൈത്യത്തിൽ നിന്നും രക്ഷപെടുവാൻ പലരും സ്വന്തം വീടുകളിൽ നിന്നും പലായനം ചെയ്യേണ്ടവന്ന സ്ഥിതിയുമുണ്ടായി. ഡാളസ്- ഫോർട്ട് വർത്ത് മേഖലകളിൽ മുക്കാൾ ഭാഗവും വൈദ്യുതി വിതരണം തടസപ്പെട്ടുവെങ്കിലും ചുരുക്കം ചില സിറ്റികളിൽ വൈദ്യുതി വിതരണം മുടങ്ങിയില്ലെന്നതും ആശ്വാസം പകർന്നു.

തണുത്തുറഞ്ഞ പൈപ്പുകൾ പൊട്ടി പല വീടുകളിലും വെള്ളം കയറിയതും അപൂർവ സംഭവമായിരുന്നു. ആറ് ഇഞ്ച് കനത്തിൽ ഡാളസ് കൗണ്ടിയിൽ ആദ്യമായി ഉണ്ടായ മഞ്ഞുവീഴ്ച നേരിടുന്നതിനു ഫലപ്രദമായ നടപടികൾ ഉടൻ സ്വീകരിക്കാൻ കഴിയാതിരുന്നത് സംഭവത്തിന്റെ ഗുരുതരാവസ്ഥ വർധിപ്പിച്ചു. ഗ്രോസറി സ്റ്റോറുകളിൽ വെള്ളിയാഴ്ച രാവിലെയും അവശ്യ ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ലായിരുന്നു. വീടും പരിസരവും റോഡും മൂടിക്കിടന്നിരുന്ന മഞ്ഞ് വെള്ളിയാഴ്ച വൈകിട്ടോടെ അപ്രത്യക്ഷമായി. പല സന്നദ്ധ സേവാ സംഘടനകളും സഹായത്തിനു തയാറായി മുന്നോട്ടുവന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP