Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ ഹേറ്റ് ക്രൈംസ് വർധിച്ചു വരുന്നതായി എഫ്ബിഐ റിപ്പോർട്ട്

അമേരിക്കയിൽ ഹേറ്റ് ക്രൈംസ് വർധിച്ചു വരുന്നതായി എഫ്ബിഐ റിപ്പോർട്ട്

പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി: അമേരിക്കയിൽ ക്രമാതീതമായി ഹേറ്റ് ക്രൈംസ് വർധിച്ചു വരുന്നതായി എഫ്ബിഐയുടെ ഏറ്റവും പുതിയ സർവ്വേയിൽ വെളിപ്പെടുത്തുന്നു. നവംബർ 12ന് പുറത്തുവിട്ട റിപ്പോർട്ടിൽ 2017 നുശേഷം ആന്റി സിഖ് ഹേറ്റ് ക്രൈം 200 ശതമാനമാണ് വർധിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഫെഡറൽ ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിക്സ് റിപ്പോർട്ടനുസരിച്ചു പ്രതിവർഷം ശരാശരി 250,000 ഹേറ്റ് ക്രൈംസ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ചെയ്യാതെ പോയ നിരവധി സംഭവങ്ങൾ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ സംഖ്യ ഇതിലും ഉയരുമെന്നു സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് ഡയറക്ടർ ഗുജറായ് സിങ് പറഞ്ഞു.മുസ്ലിം അമേരിക്കൻ കമ്മ്യൂണിറ്റിയും ഹേറ്റ് ക്രൈമിന് വിധേയമാകുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റിയിൽ 2018 ൽ 148 സംഭവങ്ങളിൽ 177 പേരാണ് ഇരകളായിട്ടുള്ളത്. അമേരിക്കയിൽ ന്യൂനപക്ഷ സമൂഹങ്ങൾക്ക് നേരെ വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളിൽ ഏഷ്യൻ അമേരിക്കൻ വംശജരിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഹേറ്റ് ക്രൈമിനെതിരെ ശക്തമായ നിയമ നിർമ്മാണം ആവശ്യമാണെന്ന് മുസ്ലിം - സിഖ് സമൂഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP