Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫ്‌ളോറിഡയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

ഫ്‌ളോറിഡയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു

പി പി ചെറിയാൻ

ഫ്‌ളോറിഡ ന്മ അമേരിക്കയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം ഒരു മില്യൺ കവിയുന്ന മൂന്നാമത്തെ സംസ്ഥാനമായി ഫ്‌ളോറിഡ. ഡിസംബർ 1 ചൊവ്വാഴ്ച സംസ്ഥാനത്ത് 8847 കേസ്സുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 1,008,166 ആയി ഉയർന്നു. മരണസംഖ്യ 18,679. ഒരു മില്യൺ കേസ്സുകൾ കവിഞ്ഞ മറ്റ് രണ്ടു സംസ്ഥാനങ്ങൾ ടെക്‌സസും കലിഫോർണിയയുമാണ്.

26 ദിവസത്തിനുശേഷം ഫ്‌ളോറിഡാ ഗവർണർ നടത്തിയ വാർത്താസമ്മേളനത്തിൽ രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കുന്നതിന് സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചതു കാരണമായതായി ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നൂതന ചരിത്രത്തിൽ കൊറോണ വൈറസിനെ തുടർന്ന് സ്‌കൂളുകൾ അടച്ചിടുന്നത് ഏറ്റവും വലിയ മണ്ടത്തരമാണെന്നു ഗവർണർ റോൺ ഡിസാന്റിസ് പറയുന്നു.

മാസ്‌ക്ക് ധരിക്കുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് ഗവർണർ തന്റെ നയം വ്യക്തമാക്കി. മാസ്‌ക്ക് ധരിക്കുക എന്ന മാൻഡേറ്റിനോട് ഞാൻ വിയോജിക്കുന്നു. അതു വർക്ക് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല ഗവർണർ പറഞ്ഞു. പാൻഡമിക്കുമായി ബന്ധപ്പെട്ട മാൻഡേറ്റ് ലംഘിക്കുന്നവർക്ക് ഫൈൻ ഇടാക്കുന്നതിനുള്ള മുൻസിപ്പാലിറ്റികളുടെ ഉത്തരവ് ഒരാഴ്ച കൂടി തടഞ്ഞുകൊണ്ടു ഗവർണർ ഉത്തരവിട്ടു.
സെപ്റ്റംബറിൽ തന്നെ ഫ്‌ളോറിഡയിലെ റസ്റ്ററന്റുകളും ബാറുകളും 100% തുറന്ന് പ്രവർത്തിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ഗവർണർ ഒപ്പുവച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP