Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് 19: നൂറുകണക്കിന് മൃതശരീരങ്ങൾ ഇപ്പോഴും ഫ്രീസർ ട്രക്കിൽ തന്നെ!

കോവിഡ് 19: നൂറുകണക്കിന് മൃതശരീരങ്ങൾ ഇപ്പോഴും ഫ്രീസർ ട്രക്കിൽ തന്നെ!

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതശരീരങ്ങൾ ഇപ്പോഴും വലിയ ഫ്രീസർ ട്രക്കുകളിൽ ന്യൂയോർക്ക് സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതർ അറിയിച്ചു. ഏപ്രിൽ മാസത്തിനുശേഷം മരിച്ചവരുടെ 650 മൃതശരീരങ്ങളാണ് യഥാർത്ഥ അവകാശികളെ കണ്ടെത്താൻ കഴിയാതെയും, സംസ്‌കാര ചെലവുകൾക്ക് പണം കണ്ടെത്താൻ കഴിയാതെയും ട്രക്കുകളിൽ തന്നെ സൂക്ഷിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരം വേണ്ടപോലെ സൂക്ഷിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഇല്ലെന്ന് ചീഫ് മെഡിക്കൽ എക്സാമിനഴ്സ് ഓഫീസ് അറിയിച്ചു.

നൂറുകണക്കിന് ശരീരങ്ങൾ ഇതിനകം ഹാർട്ട് ഐലന്റിൽ സംസ്‌കരിച്ചതായി മേയർ ബിൽഡി ബ്ലാസിയോ അറിയിച്ചു. പാൻഡമിക് പൂർണ്ണമായും വിട്ടുമാറുന്നതുവരെ സ്റ്റോറേജ് ഫെസിലിറ്റികളിൽ തന്നെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും മേയർ പറഞ്ഞു. ഏപ്രിൽ ഒന്നിന് 1941 മരണമാണ് ന്യൂയോർക്കിൽ സംഭവിച്ചത്.

ഹാർട്ട് റെ ഐലന്റിൽ കൂട്ടമായി മൃതശരീരങ്ങൾ അടക്കം ചെയ്തു എന്ന വാർത്ത പുറത്തുവന്നതോടെ, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേയർ ഉറപ്പു നൽകി. മൃതശരീരങ്ങൾ ദഹിപ്പിക്കുന്നതിനുള്ള ചെലവ് ഏറ്റവും കുറഞ്ഞത് 6500 ഡോളറാണെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ഫ്യൂണറൽ ഡയറക്ടേഴ്സ് അസോസിയേഷൻ പറയുന്നു. നവംബർ 23 ഞായറാഴ്ച വരെ ന്യൂയോർക്കിൽ 278956 കോവിഡ് ബാധിതരും, 19537 മരണം സംഭവിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP