Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19: അമേരിക്കയിൽ മരണം 233, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,750 കവിഞ്ഞു

കോവിഡ് 19: അമേരിക്കയിൽ മരണം 233, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,750 കവിഞ്ഞു

പി.പി. ചെറിയാൻ

വാഷിങ്ടൺ: രാജ്യാന്തര തലത്തിൽ അതിരുകളില്ലാതെ പടർന്നു വ്യാപിക്കുന്ന കോവിഡ് 19 ആഗോളതലത്തിൽ 11,200 പേരുടെ ജീവൻ കവരുകയും, 260,000 പേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തപ്പോൾ അമേരിക്കയിൽ മാത്രം കൊറോണ വൈറസ് മരണം 233 -ലേക്ക് എത്തുകയും, 17750 പേരെ രോഗത്തിനടിപ്പെടുത്തുകയും ചെയ്തതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ടുകൾ ഉദ്ധരിച്ച് മാർച്ച് 20-നു വെള്ളിയാഴ്ച സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

ഓരോ ദിവസം ചെല്ലുന്തോറും രോഗത്തിന്റെ കഠിനാവസ്ഥ കുറയുകയല്ല, വർദ്ധിച്ചുവരികയാണെന്നതാണ് വിവിധ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സ്റ്റാഫിലുള്ള ഒരാളിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയത് കൂടുതൽ പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച വൈകിട്ട് വൈസ് പ്രസിഡന്റിന്റെ വക്താവാണ് ഈ വിവരം സ്ഥിരീകരിച്ചത്.

വൈസ് പ്രസിഡന്റുമായി അടുത്തു പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇയാൾ എന്നും വക്താവ് പറഞ്ഞു. ഇതേതുടർന്നു സി.ഡി.സി (CDC) നിർദേശിച്ച മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നതിന് വൈസ് പ്രസിഡന്റും സ്റ്റാഫ് അംഗങ്ങളും തയാറാകേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അമേരിക്കയിലെ കാലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ് ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP