Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കോവിഡ് പടരുന്നു; ഡാലസ് കൗണ്ടി വീണ്ടും റെഡ് റിസ്‌ക്ക് ലെവലിലേക്ക്

കോവിഡ് പടരുന്നു; ഡാലസ് കൗണ്ടി വീണ്ടും റെഡ് റിസ്‌ക്ക് ലെവലിലേക്ക്

പി.പി.ചെറിയാൻ

ഡാലസ്: ഡാലസ് കൗണ്ടിയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചതിനെ തുടർന്ന് വീണ്ടും റെഡ് റിസ്‌ക്ക് ലെവലിലേക്ക് മാറ്റുന്നതായി ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജന്നിങ്സ് അറിയിച്ചു. ആറാഴ്ച മുമ്പ് കോവിഡ് 19 കേസുകൾ കുറഞ്ഞതിനെ തുടർന്ന് 'റെഡ് സ്റ്റേ അറ്റ് ഹോം സ്റ്റേ സേഫ്' എന്ന നിലയിൽ നിന്നും ഓറഞ്ച് ലെവലിലേക്ക് എക്സ്ട്രീം കോഷനിലേക്ക് മാറ്റിയിരുന്നു.

ഒക്ടോബർ 14 ബുധനാഴ്ച പുതിയതായി 504 കോവിഡ് 19 പോസിറ്റീവ് കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരമാണ് റെഡ് റിസ്‌ക് ലെവലിലേക്ക് മാറുന്നതെന്ന് ജഡ്ജി വിശദീകരിച്ചു. ഈ ഉത്തരവ് പുറപ്പെടുവിച്ചതോടെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീട്ടിൽ തന്നെ കഴിയണമെന്നും ജഡ്ജി നിർദേശിച്ചു.

സ്‌കൂളുകളും കോളേജുകളും തുറന്നതിനെ തുടർന്നാണ് ഇത്രയും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് ഡാലസ് കൗണ്ടി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് വാങ്ങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP