Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫ്‌ളോറിഡയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 700000 കവിഞ്ഞു

ഫ്‌ളോറിഡയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 700000 കവിഞ്ഞു

പി പി ചെറിയാൻ

ഫ്‌ളോറിഡ: ഫ്‌ളോറിഡാ സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ ലഭിച്ച വിവരമനുസരിച്ചു കോവിഡ് 19 രോഗികളുടെ എണ്ണം 700000 കവിഞ്ഞതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി. മഹാമാരി ഫ്‌ളോറിഡായിൽ വ്യാപിച്ചതിനുശേഷം ഇതുവരെ മരിച്ചവരുടെ എണ്ണം 14100 പിന്നിട്ടു.

മയാമി - ഡേയ്‌സ്, ബ്രൊവാർഡ്, പാംബീച്ച് കൗണ്ടികളിലാണ് കൊറോണ വൈറസ് കൂടുതൽ വ്യാപിച്ചിരിക്കുന്നത്. ഫ്‌ളോറിഡാ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാനിരിക്കെ പുതിയ പോസിറ്റീവ് കേസുകളും മരണവും വർധിച്ചുവരുന്നതിൽ ഗവൺമെന്റും ആരോഗ്യവകുപ്പു അധികൃതരും ആശങ്കാകുലരാണ്. സൗത്ത് ഫ്‌ളോറിഡായിൽ രോഗവ്യാപ്തി കുറഞ്ഞുവരുന്നുണ്ടെന്നുള്ളത് ആശ്വാസം നൽകുന്നു.

കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗവ്യാപനം 4.6 ശതമാനമാണ്. മുൻവാരം ഇത് 4.31 ശതമാനമായിരുന്നു. മയാമി ഡേയ്ഡിൽ ഇതുവരെ 169426 പോസിറ്റീവ് കേസുകളും 3231 മരണവും സംഭവിച്ചപ്പോൾ തൊട്ടടുത്ത് ബ്രൊവാർഡിൽ 76854 പോസിറ്റീവ് കേസുകളും 1379 മരണവും സംഭവിച്ചു. പാംബീച്ചിൽ 46283 ഉം 1342 മരണവും ഇതുവരെ ഉണ്ടായിട്ടുണ്ട്. ഫ്‌ളോറിഡായിൽ സെപ്റ്റംബർ 27 ഞായറാഴ്ച വരെ രോഗപരിശോധന നടത്തിയവർ 5260602 പേരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP