Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ്‌ക്ക് നിർബന്ധമാക്കണമെന്ന ആവശ്യം നിരാകരിച്ച ഗവർണർക്കും ഭാര്യയ്ക്കും കോവിഡ്

മാസ്‌ക്ക് നിർബന്ധമാക്കണമെന്ന ആവശ്യം നിരാകരിച്ച ഗവർണർക്കും ഭാര്യയ്ക്കും കോവിഡ്

പി പി ചെറിയാൻ

മിസോറി: മിസോറി ഗവർണർ മൈക്ക് പാർസനും, ഭാര്യയ്ക്കും കൊറോണ സ്ഥിരീകരിച്ചതായി ഗവർണർ ഓഫീസ് പുറത്തിറക്കിയ കുറുപ്പിൽ വ്യക്തമാക്കി. സംസ്ഥാനടിസ്ഥാനത്തിൽ നിർബന്ധപൂർവ്വം മാസ്‌ക്ക് ധരിക്കണമെന്ന ആവശ്യം നിരാകരിച്ച ഗവർണർക്കാണ് ആദ്യമായി കോവിഡ് 19 ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഭാര്യയ്ക്കും പരിശോധന നടത്തി.

കോവിഡ് 19 ബാധിച്ച രണ്ടാമത്തെ സംസ്ഥാന ഗവർണറാണ് പാർസൺ. ജൂലൈയിൽ ഒക്കലഹോമ ഗവർണർ കെവിൻ സ്റ്റീറ്റിനും കൊറോണ വൈറസ് പോസിറ്റിവാണെന്ന് കണ്ടെത്തിയിരുന്നു. ഒഹിയൊ ഗവർണർ മൈക്ക ഡ്വയ്‌നന് കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയെങ്കിലും, പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ഫലം തെറ്റായിരുന്നുവെന്നും കണ്ടെത്തി.

മിസോറി ഗവർണറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണ്. ഗവർണറുടെ ചുമതലകൾ വീട്ടിലിരുന്ന് നിർവഹിക്കുമെന്ന് ഗവർണർ പാർസൻ പറഞ്ഞു. ഗവർണറുടെ തിരഞ്ഞെടുപ്പു സമ്മേളനങ്ങൾ അനിശ്ചിതമായി മാറ്റിവെച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ സംസ്ഥാനമായ മിസോറിയിൽ ട്രംപിന്റെ വിജയത്തിനുവേണ്ടി സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു ഗവർണർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP