Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കാലിഫോർണിയ 500,000 കോവിഡ് കേസുകൾ പിന്നിടുന്ന ആദ്യ സംസ്ഥാനം

കാലിഫോർണിയ 500,000 കോവിഡ് കേസുകൾ പിന്നിടുന്ന ആദ്യ സംസ്ഥാനം

പി.പി.ചെറിയാൻ

കാലിഫോർണിയ: കൊറോണ വൈറസ് അമേരിക്കയിൽ വ്യാപകമായതിനു ശേഷം അതിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ന്യൂയോർക്ക് സംസ്ഥാനത്തെ പിന്നിലാക്കി കാലിഫോർണിയ ബഹുദൂരം മുന്നിൽ.

ഓഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് കാലിഫോർണിയ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ചു അര മില്യൻ കോവിഡ് 19 കേസ്സുകൾ സ്ഥിരീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമാണ് കാലിഫോർണിയ എന്ന് ചൂണ്ടികാണിക്കുന്നു. 509 162 കൊറോണെ കൊറോണ വൈറസ് കേസുകൾ ആണ് ഇതുവരെ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം ജൂലായ് 31 വെള്ളിയാഴ്ച കാലിഫോർണിയയിൽ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും റിക്കാർഡിട്ടു. 214 കോവിസ് 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 176 ആയിരുന്നു ഇതിനു മുമ്പുള്ള ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണസംഖ്യ.

ഓഗസ്റ്റ് 1 - ന് 9032 കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ടത്. ഓഗസ്റ്റ് 2 ഞായറാഴ്ച വൈകി കിട്ടിയ റിപ്പോർട്ടനുസരിച്ച്കാലിഫോർണിയയിൽ 9396 വിഡ് മരണവും 511636 കോവിഡ് പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മുതിർന്നവരിൽ 75 ശതമാനം 65 വയസ്സിനു മുകളിലുള്ളവരാണ്. വിവിധ നേഴ്‌സിങ് ഹോമുകളിൽ 4090 കോവിഡ് മരണങ്ങളും സംഭവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP