Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാലസ് കൗണ്ടിയിൽ ഏട്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000ത്തിന് മുകളിൽ

ഡാലസ് കൗണ്ടിയിൽ ഏട്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000ത്തിന് മുകളിൽ

പി.പി. ചെറിയാൻ

ഡാലസ്: ഡാലസ് കൗണ്ടിയിൽ എട്ടുദിവസമായി ദിവസം തോറും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1000ന് മുകളിലാണ്. ജൂലൈ 10 വെള്ളിയാഴ്ച മാത്രം ലഭ്യമായ കണക്കനുസരിച്ച് 1165 പോസിറ്റീവ് കേസ്സുകളും ഒൻപതു മരണവും സംഭവിച്ചതായി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് ഹുയാഗ് കൗണ്ടി കമ്മിഷണർമാരെ അറിയിച്ചു.

ഇതോടെ ഡാലസ് കൗണ്ടിയിൽ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,525 ആയി ഉയർന്നു, 445 മരണവും സംഭവിച്ചതായി കൗണ്ടി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

കോറോണ വൈറസിന്റെ വ്യാപനം വർധിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ലെന്ന് ഡോ. ഫിലിപ് പറഞ്ഞു.രോഗം സ്ഥിരീകരിച്ചവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ദിനം തോറും വർധിച്ചുവരുന്നു.ടെക്സാസ് സംസ്ഥാനത്ത് സിഡിസിയുെടെ കണക്കനുസരിച്ച് ജൂലൈ 10 വരെ 230346 കേസ്സുകളാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിൽ ആകെ 3106931 പോസ്റ്റീവ് കോവിഡ് 19 കേസ്സുകളും 132855 മരണവും ജൂലൈ 10 വരെ സംഭവിച്ചിട്ടുണ്ട്.

കോവിഡ് 19 വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ഏറ്റവും ദുരിതമായി ബാധിച്ച ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നത് പ്രതീക്ഷ നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP