Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19: കലിഫോർണിയ വിട്ടയയ്ക്കുന്നത് 8000 തടവുകാരെ

കോവിഡ് 19: കലിഫോർണിയ വിട്ടയയ്ക്കുന്നത് 8000 തടവുകാരെ

പി.പി. ചെറിയാൻ

 ഫ്ലോളിഡ: കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 8000 തടവുകാരെ കലിഫോർണിയ സംസ്ഥാനത്തിന്റെ വിവിധ ജയിലുകളിൽ നിന്നും വിട്ടയക്കുമെന്ന് ഗവർണർ ഗവിന്റെ ഉപദേഷ്ടാവ് അറിയിച്ചു.

തടവു കാലാവധി കഴിയുന്നതിന് മുമ്പു പകുതിയിലധികം തടവുകാരെ ഈ മാസാവസാനത്തോടെ മോചിപ്പിക്കുമെന്നാണ് ഗവർണരുടെ ഓഫീസിൽ നിന്നും ജൂലൈ 10 വെള്ളിയാഴ്ച പുറത്തുവിട്ട സ്റ്റേറ്റ്മെന്റിൽ പറയുന്നത്.

കലിഫോർണിയ ജയിലുകളിലെ 5840 തടവുകാർക്ക് കൊറോണ വൈറസ് സ്ഥീകരിച്ചതായും തടവുകാർ മരിച്ചതായും വെളിപ്പെടുത്തുന്നു. 1222 ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്.

8000 തടവുകാർ ജയിൽ വിമോചനത്തിന് അർഹരാണെന്ന് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ൾഷൻ ആൻഡ് റിഹാബിലിറ്റേഷൻ അധികൃതർ പറഞ്ഞു. ഇതിനു 4800 പേരെയാണ് ജൂലൈ അവസാനത്തോടെ വിട്ടയയ്ക്കുന്നത്.

ജയിലിൽ ശേഷിക്കുന്നവരുടേയും ജീവനക്കാരുടേയും സുരക്ഷയെ കരുതിയാണ് ഇങ്ങനെ തീരുമാനമെടുക്കുന്നതെന്ന് സെക്രട്ടറി റാൾഫ് ഡയസ് അറിയിച്ചു.

വിട്ടയയ്ക്കുന്ന തടവുകാർ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും. കുറ്റകൃത്യങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്നും , സെക്സ് ഒഫൻഡേഗ്സായി ഒരിക്കലും രജിസ്റ്റർ ചെയ്യരുതെന്നും സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. 30 വയസ്സിനു മുകളിലുള്ളവരെയാണ് ജയിൽ വിമോചനത്തിനായി ആദ്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കുറ്റവാളികൾ സമൂഹത്തിൽ എത്തിക്കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കുന്നവരും ധാരാളമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP