Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാൽവസ്റ്റൺ - ഹൂസ്റ്റൺ ആർച്ച് ഡയോസ്സിസ് - ആർച്ച് ബിഷപ്പിനും 4 വൈദികർക്കും കോവിഡ് 19

ഗാൽവസ്റ്റൺ - ഹൂസ്റ്റൺ ആർച്ച് ഡയോസ്സിസ് - ആർച്ച് ബിഷപ്പിനും 4 വൈദികർക്കും കോവിഡ് 19

പി.പി. ചെറിയാൻ

ഹൂസ്റ്റൺ:- ടെക്‌സസിലും പ്രത്യേകിച്ച് ഹൂസ്റ്റണിലും കോവിഡ് 19 കേസുകൾ അനുദിനം വർധിച്ചു വരുന്നതിനിടയിൽ ഗാൽവസ്റ്റൺ ഹൂസ്റ്റൺ ആർച്ച് ഡയോസിസ് റിട്ടയർമെന്റ് ഫെസിലിറ്റിയിലെ നാല് റിട്ട. ഹൂസ്റ്റൺ വൈദികർക്കും ആർച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് എ എം ഫിയൊറൻസിക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചതായി ജൂൺ 29 തിങ്കളാഴ്ച രാവിലെ ആർച്ച് ഡയോസിസ് അറിയിച്ചു.

18 വൈദികരാണ് ഇവിടെ കഴിയുന്നത് .ഫുഡ് സർവീസ് കോൺട്രാക്റ്റർ സ്റ്റാഫിലെ അംഗത്തരം കെയർ ഗിവറിനും കോവിഡ് കണ്ടെത്തിയതോടെയാണ് ഫെസിലിറ്റിയിലുള്ള എല്ലാവർക്കും പരിശോധന നടത്തിയത്.12 പേരുടെ ഫലം നെഗറ്റീവായിരുന്നു. കോവിഡ് 19 പോസിറ്റിവ് കണ്ടെത്തിയവരിൽ ഓക്‌സിലിയറി ബിഷപ്പ് വിൻസന്റ് എം.ഫിയറൊൻസിയും ഉൾപ്പെടുന്നു.

കോവിഡ് കണ്ടെത്തിയവർ 14 ദിവസത്തെ ക്വാറന്റിനിൽ അവരവരുടെ മുറികളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് 19 രോഗികൾക്കു വേണ്ടി പ്രത്യേകം കോവിഡ് കണ്ടെത്തിയ വൈദിക ശ്രേഷ്ഠനും വൈദികർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ആർച്ച് ഡയോസിസ് അഭ്യര്ത്ഥിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP