Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂയോർക്കിലെ നഴ്‌സിങ് ഹോമിൽ നൂറോളം അന്തേവാസികൾ കൊവിഡ്-19 ബാധയേറ്റ് മരിച്ചു

ന്യൂയോർക്കിലെ നഴ്‌സിങ് ഹോമിൽ നൂറോളം അന്തേവാസികൾ കൊവിഡ്-19 ബാധയേറ്റ് മരിച്ചു

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഒരു നഴ്‌സിങ് ഹോമിലെ 46 അന്തേവാസികൾ കോവിഡ്-19 ബാധിച്ച് മരിച്ചുവെന്ന് ഫെസിലിറ്റി വക്താവ് പറഞ്ഞു. അടുത്തിടെയുണ്ടായ 52 മരണങ്ങളിൽ വൈറസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും വക്താവ് പറഞ്ഞു.

ന്യൂയോർക്ക് സിറ്റിയിലെ വാഷിങ്ടൺ ഹൈറ്റ്‌സ് പരിസരത്തെ മെട്രോപൊളിറ്റൻ ജ്യൂയിഷ് ഹെൽത്ത് സിസ്റ്റത്തിന്റെ (എം.ജെ.എച്ച്.എസ്) കീഴിൽ പ്രവർത്തിക്കുന്ന 705 കിടക്കകളുള്ള നഴ്‌സിങ് ഹോം സൗകര്യമുള്ള ഇസബെല്ല ജെറിയാട്രിക് സെന്ററിൽ നൂറോളം അന്തേവാസികൾ കോവിഡ്-19 ബാധയേറ്റ് മരിച്ചു എന്ന് പ്രാദേശിക വാർത്താ മാധ്യമമായ എൻ.വൈ1 വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. എന്നാൽ, മരണത്തെക്കുറിച്ച് സംസ്ഥാനത്തൊട്ടാകെയുള്ള റിപ്പോർട്ടുകളിൽ ഇസബെല്ലയിൽ 13 മരണങ്ങൾ മാത്രമാണ് കാണിച്ചത്.

എംജെഎച്ച്എസിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലയോള പ്രിൻസിവിൽ-ബാർനെറ്റ് ഇസബെല്ല ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വ്യാഴാഴ്ച അയച്ച കത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസബെല്ലയിൽ കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ച് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുന്ന സംഖ്യകൾ അസ്വസ്ഥരാക്കുമെന്നും കത്തിൽ പറയുന്നു.

കോവിഡ്-19 പോസിറ്റീവ് ആയ 20 അന്തേവാസികൾ ബുധനാഴ്ച നഴ്‌സിങ് ഹോമിൽ മരിക്കുകയും അണുബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മറ്റൊരു 26 പേർ ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു എന്ന് വെള്ളിയാഴ്ച എംജെഎച്ച്എസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഓഡ്രി വാട്ടേഴ്‌സ് മാധ്യമങ്ങളോടു പറഞ്ഞു.

വെള്ളിയാഴ്ച നടന്ന ഒരു വാർത്താ സമ്മേളനത്തിൽ ന്യൂയോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോ ഇസബെല്ലയിലെ സ്ഥിതി ഭയാനകമാണെന്ന് പറഞ്ഞു. ഞങ്ങൾ ഇപ്പോൾ കേൾക്കുന്നത് അമ്പരപ്പിക്കുന്ന റിപ്പോർട്ട് ആണെന്നും ഞെട്ടലുളവാക്കി എന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മരണങ്ങളും ന്യൂയോർക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന് ഉചിതമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വാട്ടേഴ്‌സ് നൽകിയ പ്രസ്താവനയിൽ പറയുന്നു. നഴ്‌സിങ് ഹോമിലും ആശുപത്രിയിലും നടന്ന മരണമടക്കം സ്ഥിരീകരിച്ചതും അനുമാനിക്കപ്പെടുന്നതുമായ പോസിറ്റീവ് കേസുകളുടെ എണ്ണം ഞങ്ങൾ ദിവസേന സംസ്ഥാന ആരോഗ്യ വകുപ്പുമായി പങ്കുവെച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. ജീവനക്കാർക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ സുരക്ഷിതമാക്കാൻ നഗരത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് വാട്ടേഴ്‌സ് പറഞ്ഞു. ഇസബെല്ല ജെറിയാട്രിക് സെന്ററിന് 12,000 എൻ 95 മാസ്‌കുകൾ നഗരം വിതരണം ചെയ്തതായി ഡി ബ്ലാസിയോ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.

പകർച്ചവ്യാധി യുഎസിലുടനീളം പടരാൻ തുടങ്ങിയതു മുതൽ ഇസബെല്ല പോലുള്ള നഴ്‌സിങ് ഹോമുകൾ കോവിഡ്-19 ഹോട്ട് സ്‌പോട്ടുകളായി ഉയർന്നുവന്നിരുന്നു. മെരിലാൻഡ് പൊതുജനാരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ മൊത്തം കോവിഡ്-19 മരണങ്ങളിൽ പകുതിയും നഴ്‌സിങ് ഹോമുകളിലാണെന്ന് പറയുന്നു. വാഷിങ്ടൺ സ്റ്റേറ്റിലും നഴ്‌സിങ് ഹോമുകൾ വൈറസിന്റെ ആദ്യകാല ഹോട്ട് സ്‌പോട്ടുകളായിരുന്നു. ഏപ്രിൽ ആദ്യം തന്നെ കോവിഡ്-19 കുറഞ്ഞത് 163 നഴ്‌സിങ് ഹോമുകളിലേക്ക് വ്യാപിച്ചതായി സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈ ഭയാനകമായ വൈറസ് ബാധിച്ച എല്ലാ രോഗികളോടും കുടുംബങ്ങളോടും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടെന്ന് വാട്ടേഴ്‌സിന്റെ പ്രസ്താവനയിൽ പറഞ്ഞു. 'നഴ്‌സിങ് ഹോമുകളിലെ താമസക്കാരെ അക്ഷരാർത്ഥത്തിൽ ലക്ഷ്യമിടുന്ന ഒരു ദുരന്തമാണ് കോവിഡ് 19. ദുർബലരും പ്രായമായവരും ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരും ഒരേ മേൽക്കൂരയിൽ ഒരുമിച്ച് താമസിക്കുന്നവരാണ്,' വാട്ടേഴ്‌സ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP