Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 3,176 മരണങ്ങൾ, മരണ സംഖ്യ 50,000ത്തിനടുത്ത്

അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ 3,176 മരണങ്ങൾ, മരണ സംഖ്യ 50,000ത്തിനടുത്ത്

മൊയ്തീൻ പുത്തൻചിറ

വാഷിങ്ടൺ: കൊറോണ വൈറസ് എന്ന മഹാമാരി അമേരിക്കയിൽ 50,000 ത്തോളം പേരുടെ ജീവനെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,176 പേരാണ് മരണമടഞ്ഞത്. മഹാമാരിയുടെ ഏറ്റവും ഭീകരമായ ദിവസങ്ങളിലൊന്നാണ് ഇതെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിൽ നിുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

ബാൾട്ടിമോർ ആസ്ഥാനമായുള്ള യൂണിവേഴ്‌സിറ്റിയുടെ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളിൽ വ്യാഴാഴ്ച രാത്രി 8:30 വരെയുള്ള മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയിലെ കൊറോണ വൈറസ് മരണസംഖ്യ 49,759 ആയി.

ലോകത്ത് ഏറ്റവും കൂടുതൽ വൈറസ് നാശനഷ്ടമുള്ള രാജ്യമായി അമേരിക്ക മാറി. വ്യാഴാഴ്ച വരെ 866,646 കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തേക്കാൾ 26,971 എണ്ണം കൂടുതൽ. പരിശോധനയുടെ അഭാവം കാരണം, യഥാർത്ഥ അണുബാധകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞയാഴ്ച രാജ്യത്ത് തുടർച്ചയായി രണ്ട് ദിവസത്തെ മരണസംഖ്യ രേഖപ്പെടുത്തിയത് - വ്യാഴാഴ്ച 4,59, വെള്ളിയാഴ്ച 3,856 എന്നിങ്ങനെയാണ്. എന്നാൽ, ഈ സംഖ്യകളിൽ മുമ്പ് കണക്കാക്കാത്ത കൊറോണ വൈറസ് മരണങ്ങൾ ഉൾപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

190,000 ത്തോളം പേർ കൊല്ലപ്പെട്ട ആഗോള പകർച്ചവ്യാധികൾക്കിടയിൽ ഈ രണ്ട് ദിവസങ്ങൾക്ക് പുറത്ത് വ്യാഴാഴ്ച 3,176 പേർ മരിച്ചവരുടെ എണ്ണം ഇതുവരെ ഒരു രാജ്യത്തും രേഖപ്പെടുത്തിയിട്ടില്ല. ആശങ്കാജനകമായ മരണക്കണക്കുകൾ പുറത്തുവന്നിട്ടും ജോർജിയ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നടപടികൾ പിൻവലിക്കാൻ തുടങ്ങുകയും ചില ബിസിനസുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുകയും ചെയ്തു.

കൊറോണ വൈറസ് മൂലം യുഎസിന്റെ തൊഴിൽ നഷ്ടം ഉയരുകയും ബിസിനസുകൾ കൂടുതൽ പിന്തുണ ആവശ്യപ്പെടുകയും ചെയ്തതോടെ ജനപ്രതിനിധി സഭ പുതിയ 483 ബില്യൺ ഡോളർ സാമ്പത്തിക ഉത്തേജക ബിൽ പാസാക്കി.

ഇതിനകം സെനറ്റ് പാസാക്കിയ ബില്ലിനായി സഭ ഭൂരിപക്ഷത്തോടെ വോട്ടു ചെയ്യുകയായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതൽ അടിയന്തിര ധനസഹായം ലഭ്യമാക്കാൻ നിയമത്തിൽ ഉടൻ ഒപ്പുവെക്കുമെന്ന് സൂചിപ്പിച്ചു.

4.4 ദശലക്ഷം അമേരിക്കൻ തൊഴിലാളികൾ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി പുതിയ ക്ലെയിമുകൾ സമർപ്പിച്ചതോടെയാണ് ബിൽ വന്നത്. മാർച്ച് പകുതി മുതൽ ഇത് 26.4 ദശലക്ഷമായി ഉയർന്നു.

ഫെബ്രുവരി മുതൽ രാജ്യത്താകമാനം 48,000 ജീവൻ അപഹരിച്ച വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തിന്റെ ഭൂരിഭാഗവും അടച്ചുപൂട്ടിയതിനാൽ തൊഴിലില്ലായ്മ കുതിച്ചുയർന്നു.

അടച്ചുപൂട്ടലും പിരിച്ചുവിടലുകളും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന ബിസിനസ്സുകളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുതിനായി മാർച്ച് അവസാനം നടപ്പാക്കിയ 2.2 ട്രില്യൺ ഡോളർ 'കെയർ' നിയമത്തിൽ എങ്ങനെ ചേർക്കാമെന്നതിനെക്കുറിച്ചുള്ള ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും രണ്ടാഴ്ചത്തെ തർക്കത്തിനൊടുവിലാണ് വോട്ടെടുപ്പ് നടന്നത്.

കോൺഗ്രസിന്റെ സഹായമുണ്ടായിട്ടും അഞ്ചാം ആഴ്ചയും പിരിച്ചുവിടൽ ഉയർന്ന നിരക്കിൽ തുടരുകയാണെന്ന് വ്യാഴാഴ്ച പുറത്തുവിട്ട തൊഴിലില്ലായ്മ ക്ലെയിം കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയ പാക്കേജ് ചെറുകിട ബിസിനസുകാർക്ക് അവരുടെ വാതിലുകൾ തുറന്നിടാനും തൊഴിലാളികൾക്ക് ശമ്പളം നൽകാനും 320 ബില്യൺ ഡോളർ കൂടി നൽകും. 'പേ ചെക്ക് പ്രൊട്ടക്ഷൻ' പ്രോഗ്രാമിലെ പ്രാരംഭ 349 ബില്യൺ ഡോളർ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തീർന്നതാണ് കാരണം. പുതിയ ധനസഹായം ആശുപത്രികൾക്ക് 75 ബില്യൺ ഡോളറും വൈറസ് പരിശോധന വിപുലീകരിക്കുതിന് 25 ബില്യൺ ഡോളറും ദുരന്ത നിവാരണ വായ്പകളും ഗ്രാന്റുകളും 60 ബില്യൺ ഡോളറും നൽകും.

യുഎസ് ഗവൺമെന്റിന്റെ സാമ്പത്തിക കമ്മി വർധിപ്പിക്കുന്ന പുതിയ ഫണ്ടിങ്, വ്യക്തിഗത സംസ്ഥാനങ്ങളും കമ്മ്യൂണിറ്റികളും ബിസിനസുകൾ വീണ്ടും തുറക്കുന്നതും പൊതുജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് സാവധാനം മടങ്ങാൻ അനുവദിക്കുന്നതുമാണ്.

ആത്മവിശ്വാസമില്ലാത്ത ഉപഭോക്താക്കൾ പുറത്തുപോയി ചെലവഴിക്കാൻ തയ്യാറാകാതെ, ഷോപ്പുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കുന്നത് വലിയ ഫലമുണ്ടാക്കില്ലെന്നാണ് ബിസിനസ്സ് ഉടമകളും സാമ്പത്തിക വിദഗ്ധരും പറയുന്നത്. കോവിഡ്-19ന്റെ കാഠിന്യം കുറവുള്ള സംസ്ഥാനങ്ങളിൽ, ഗവർണർമാർ സാവധാനം സാധാരണ നിലയിലേക്ക് മടങ്ങാനുള്ള പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. അതിൽ ചിലത് ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിന് മറുപടിയായിട്ടാണ് ചെയ്യുന്നത്.

എന്നാൽ അവരുടെ നടപടികൾ ചോദ്യം ചെയ്യപ്പെടുകയാണിപ്പോൾ. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ഹെയർ സലൂണുകൾ, ടാറ്റൂ പാർലറുകൾ, ജിമ്മുകൾ എന്നിവ തുറക്കാനുള്ള ജോർജിയ ഗവർണറുടെ തീരുമാനത്തെ ട്രംപ് പ്രത്യേകം പരാമർശിച്ചു.

വ്യാഴാഴ്ച പുറത്തിറക്കിയ സിബിഎസ് ന്യൂസ് വോട്ടെടുപ്പിൽ 63 ശതമാനം അമേരിക്കക്കാരും നിയന്ത്രണങ്ങൾ വളരെ വേഗം നീക്കുന്നതിലും പൊട്ടിപ്പുറപ്പെടുന്നതിലും കൂടുതൽ ശ്രദ്ധാലുക്കളാണ്. അതേസമയം, നിയന്ത്രണങ്ങൾ നീക്കിയാൽ പൊതുസ്ഥലങ്ങളിലേക്ക് മടങ്ങുമെന്ന് 13 ശതമാനം പേർ മാത്രമാണ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP