കൊറോണ ബാധയിൽ വിറങ്ങലിച്ച ന്യൂയോർക്കിൽ പൊതുഗതാഗത നിയന്ത്രണത്തിന് ഗവർണർ കോമോയുടെ മേൽ സമ്മർദ്ദം; മലയാളിയുടെ ഇടപെടലിന് ഫലം കാണുന്നു
മാത്യുക്കുട്ടി
ലോകജനതയെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസ് സംഹാര താണ്ഡവം ആടി ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ന്യൂയോർക്കിൽ അധികാരികൾ കാര്യമായ നിയന്ത്രണങ്ങൾക്ക് തയ്യാറായില്ല എന്നത് നിരാശാജനകമായ വസ്തുതയാണ്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്ന് അധികാരികൾ നിർദ്ദേശിച്ചെങ്കിലും പ്രായോഗികമായി അത് നടപ്പിലാക്കാൻ കഴിയാത്ത പൊതുഗതാഗത സംവിധാനങ്ങളായ സബ് വേ ട്രെയിൻ സർവ്വീസും ബസ് സർവ്വീസും നിർബാധം തുടരുന്നത് വൈറസ് വ്യാപനം രൂക്ഷമാകുവാൻ വഴിയൊരുക്കി.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ന്യുയോർക്ക് സിറ്റിയിലെ പൊതുഗതാഗത സംവിധാനമായ സബ് വേ ഉടൻ താൽകാലികമായി അടച്ചിടണമെന്ന് നാല് സിറ്റി കൗൺസിൽ അംഗങ്ങൾ ഗവർണർ കോമോയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു.
'ന്യൂയോർക്കിലെ കോവിഡ് 19-ന്റെ വ്യാപനം തടയുന്നതിന് പൊതുഗതാഗത സംവിധാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.' സിറ്റി കൗൺസിൽ അംഗങ്ങളായ റോബർട്ട് ഹോൾഡൻ, എറിക് ഉൾറിച്ച്, മാർക്ക് ഗൊണാജ്, പീറ്റർ കൂ എന്നിവർ ഗവർണർ കോമോയ്ക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. യാത്രക്കാർ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്ന സബ് വേ ട്രെയിൻ ഗതാഗതം സാമൂഹിക അകലം പാലിക്കാൻ സാധിക്കാതെ രോഗ വ്യാപനത്തിന് ഇടയാക്കുന്നു എന്ന് തുടക്കം മുതലേ പരാതി ഉയർന്നിരുന്നു. എന്നാൽ ഇതിന്റെ നിയന്ത്രണത്തിൽ ഒരു തീരുമാനം കൈക്കൊള്ളുന്നതിന് അധികാരികൾ തയ്യാറായില്ല എന്നത് നിരാശാജനകമായിരുന്നു.
എം ടി.എ ജോലിക്കാർക്ക് ആവശ്യത്തിനുള്ള സുരക്ഷാ കവചങ്ങളുടെ അഭാവവും, ട്രെയിൻ ഷെഡുളുകളുടെ കുറവുമൂലം സർവ്വീസ് നടത്തുന്ന ട്രെയിനുകളിലെ യാത്രക്കാരുടെ തിരക്കും, ഭവനരഹിതരായവർ ട്രെയിൻ കമ്പാർട്ട്മെന്റുകളിൽ തമ്പടിക്കുന്നതും രോഗവ്യാപനം വർദ്ധിക്കുന്നതിന് ഇടയാക്കുന്നതായി കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. എം ടി.എ ഉദ്യോഗസ്ഥർ ഒരു മാസ്കും ഒരു ജോഡി ഗ്ലൗസും ഉപയോഗിച്ച് ആഴ്ചകളോളം ജോലി ചെയ്യേണ്ട അവസ്ഥയാണെന്നും അതിനാൽ കോവിഡ് 19 ബാധയിൽ ധാരാളം എം ടി.എ ജോലിക്കാർ മരണപ്പെടുന്നു എന്നും അവർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഇതു വരെ കോവിഡ് 19 രോഗംമൂലം 68 എം ടി.എ ഉദ്യേഗസ്ഥർ മരണപ്പെട്ടതായും 2,496 പേർ രോഗബാധിതരായതായും 4,365 പേർ ക്വാറൻടൈൻ നിരീക്ഷണത്തിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 'നിലവിലുള്ള കോവിഡ് 19 രോഗബാധിതരുടെ കണക്കുകൾ പരിഗണിച്ചാൽ ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് സംവിധാനം കോവിഡ് വ്യാപനത്തിന്റെ മുഖ്യ വേദിയായി മാറുന്നു. അതിനാൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും താല്‍ക്കാലികമായി അടച്ചിട്ട് ട്രെയിനുകളും ബസ്സുകളും ട്രെയിൻ സ്റ്റേഷനുകളും ശക്തമായി രോഗവിമുക്തമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു' - ഗവർണർക്കുള്ള കത്തിൽ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ മേൽ പറഞ്ഞ കൗൺസിൽ അംഗങ്ങൾ ഈ ആവശ്യങ്ങൾ ഗവർണർ മുമ്പാകെ ഉന്നയിച്ചത് മലയാളിയുടെ നിർബന്ധത്തിലാണെന്നത് ശ്രദ്ധേയമാണ്. ജസ്റ്റീസ് ഫോർ ഓൾ എന്ന സംഘടനയുടെ സെക്രട്ടറിയും ക്യൂൻസിലെ സാമൂഹിക പ്രവർത്തകനുമായ കോശി ഉമ്മനും ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് ഡയറക്ടർ മാത്യുകുട്ടി ഈശോയും സംയുക്തമായി ഒരു മാസമായി നടത്തി വരുന്ന സിഗ്നേച്ചർ ക്യാമ്പെയിനിലൂടെ പൊതുജനങ്ങളുടെ വികാരം കൗൺസിൽ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാലാണ് അവർ ഗവർണർക്ക് ഇത്തരം കത്തെഴുതാൻ തയ്യാറായത്. 'കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പൊതുഗതാഗത സംവിധാനങ്ങളായ ട്രെയിൻ, ബസ്, ടാക്സി എന്നീ സർവ്വീസുകൾ ന്യൂയോർക്കിൽ ഉടൻ താല്‍ക്കാലികമായി നിർത്തലാക്കണം' എന്ന് ആവശ്യപ്പെട്ട് ഇവർ നടത്തിയ സിഗ്നേച്ചർ ക്യാമ്പെയിനിൽ 1300 ന്യൂയോർക്ക് നിവാസികൾ പെറ്റീഷൻ ഒപ്പിട്ട് നല്‍കിയിരുന്നു. ഏകദേശം 7000-ൽ അധികം പേർ പിൻതുണക്കുകയും 1300 പേർ ഒപ്പിടുകയും ചെയ്ത പെറ്റീഷൻ ഗവർണർ കോമോയ്ക്കും സെനറ്റർമാർക്കും കൗൺസിൽ അംഗങ്ങൾക്കും കോശി ഉമ്മൻ ഫോർവേർഡ് ചെയതിരുന്നു.
ന്യൂയോർക്കിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതു മുതൽ കോശി ഉമ്മൻ കൗൺസിൽ അംഗങ്ങളുമായി ചർച്ച നടത്തുകയും മറ്റ് പല വേദികളിൽ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് നാല് കൗൺസിൽ അംഗങ്ങൾ ചേർന്ന് ഗവർണർക്ക് കത്തയച്ചത്. ക്യൂൻസ് ഇന്ത്യ ഡേ പരേഡ് കമ്മറ്റി, വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൺ എന്നി സംഘടനകളുടെ വൈസ് ചെയർമാനും ക്യൂൻസിലെ ഡമോകാറ്റിക് പാർട്ടി പ്രവർത്തകനുമായ കോശി ഉമ്മൻ ഈ പെറ്റീഷൻ ക്യാമ്പയിനിൽ സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി.
'ഈ മഹാവിപത്തിന് അറുതി വരുത്തുവാൻ സിറ്റിയും സ്റ്റേറ്റും കൂട്ടായി സഹകരിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' എന്നും ഗവർണർക്കുള്ള കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ സബ്വേ അടച്ചിടുന്നത് അപകടകരവും ഭയാനകവും ആയിരിക്കുമെന്നാണ് എം ടി.എ വക്താവ് ഷാംസ് ടറെക് അഭിപ്രായപ്പെട്ടത്.
കോവിഡ് 19 രോഗബാധ ന്യൂയോർക്കിൽ സ്ഥിരീകരിച്ച രോഗബാധിതർ 230,000 കടക്കുകയും മരണ നിരക്ക് 13,500 ൽ അധികമായി ദിനംപ്രതി വർദ്ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ പൊതുഗതാഗതം ലോക്ക് ഡൗൺ ചെയ്യുന്ന കാര്യം ഗവർണർ ഗൗരവമായി പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് കോശി ഉമ്മൻ പ്രത്യാശ പ്രകടിപ്പിച്ചു. രോഗ വ്യാപനത്തിന് വേദിയായ പൊതുഗതാഗതം ഉപേക്ഷിക്കണമെന്നും, സിറ്റിയിൽ ഫ്രീ പാർക്കിങ് സംവിധാനം ഏർപ്പെടുത്തണമെന്ന് അധികാരികളോടും ഉദ്യോഗസ്ഥ സ്ഥാപനങ്ങളോടും ആവശ്യപ്പെടണമെന്നും, രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് നമ്മളെയും നമ്മുടെ കുടുംബാംഗങ്ങളെയും മാരകമായ ഈ വൈറസിൽ നിന്നും രക്ഷിക്കണമെന്ന് കൂട്ടായ ശബ്ദത്തിലൂടെ ഗവർണർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നും പൊതുജനങ്ങളോടും അത്യാവശ്യ സർവ്വീസ് ഉദ്യോഗസ്ഥരോടും പൊതു പ്രവർത്തകനായ കോശി ഉമ്മൻ ആഹ്വാനം ചെയ്യുന്നു.
Stories you may Like
- ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ
- ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം, നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് ബാധയ്ക്ക് സാധ്യത
- വീണ്ടും ആശങ്കയായി നിപയെത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍