Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

തോക്ക് വിൽപന അവശ്യ വസ്തുക്കളിൽ നിന്ന് ഒഴിവാക്കി; ന്യൂയോർക്ക് ഗവർണ്ണർക്കെതിരെ കേസ്

തോക്ക് വിൽപന അവശ്യ വസ്തുക്കളിൽ നിന്ന് ഒഴിവാക്കി; ന്യൂയോർക്ക് ഗവർണ്ണർക്കെതിരെ കേസ്

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: കൊവിഡ്-19 വ്യാപകമായി പടർന്നു പിടിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ അവശ്യ സർവ്വീസുകൾ അല്ലാത്ത എല്ലാ റിട്ടെയിൽ ബിസിനസ്സുകളും അടച്ചുപൂട്ടാൻ മാർച്ച് 20ന് ന്യൂയോർക്ക് ഗവർണ്ണർ ആൻഡ്രൂ ക്വോമോ ഉത്തരവിറക്കിയതിനെതിരെ നാഷണൽ റൈഫിൾ അസ്സോസിയേഷൻ (എൻ ആർ എ) ഫെഡറൽ കോടതിയിൽ അന്യായം ഫയൽ ചെയ്തു.

അയൽപക്കത്തെ പലചരക്ക് കടകളെപ്പോലെ തന്നെയാണ് തോക്ക് കടകളും എന്നാണ് എൻ ആർ എ വാദിക്കുന്നത്. ഈ പാൻഡെമിക് സമയത്ത് തോക്ക് കടകളും 'അവശ്യ ബിസിനസ്സിൽ' ഉൾപ്പെടുത്തണമെന്നാണ് എൻആർഎ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. പൗരാവകാശമായ, ഭരണഘടനയിൽ അനുശാസിക്കുന്ന രണ്ടാം ഭേദഗതിയെ അസാധുവാക്കാൻ ആർക്കും കഴിയില്ലെന്നാണ് എൻആർഎയുടെ വാദം.

ഗവൺമെന്റിന്റെ അതിരുകടന്ന പ്രവർത്തനത്തിന്റെ ഫലമായി, മിക്ക ന്യൂയോർക്കുകാർക്കും ആയുധങ്ങളോ വെടിക്കോപ്പുകളോ വാങ്ങാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കാൻ കഴിയുന്നില്ലെന്നാണ് എൻആർഎ ന്യൂയോർക്കിലെ നോർത്തേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിൽ വ്യാഴാഴ്ച സമർപ്പിച്ച ഹർജിയിൽ പറയുന്നത്.

'ആ അവകാശത്തിന്റെ പ്രധാന ലക്ഷ്യം സ്വയം പ്രതിരോധമാണ്. നിലവിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ രണ്ടാം ഭേദഗതി അവകാശങ്ങൾ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുന്നില്ല. പ്രത്യേകിച്ചും ന്യൂയോർക്കിലെ പലർക്കും ക്രമസാമാധാനം നപ്പിലാക്കുന്നതിൽ സർക്കാരിന്റെ കഴിവു കേടിനെക്കുറിച്ച് ആശങ്കയുള്ള ഈ സമയത്ത്. തന്നെയുമല്ല, പാൻഡെമിക്കിന്റെ പേരിൽ കുറ്റവാളികളെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്വയരക്ഷയ്ക്ക് തോക്കുകൾ അനിവാര്യമാണ്,' എൻ ആർ എ വാദിക്കുന്നു.

ക്വോമോയുടെ പ്രഖ്യാപനത്തെ അസാധുവാക്കി കോടതി ഉത്തരവ് നേടാനാണ് എൻ ആർ എയുടെ ശ്രമം. തോക്ക് വ്യവസായം വിജയകരമായതിനെത്തുടർന്നാണ് വൈറ്റ് ഹൗസിനെ തോക്ക് വില്പന കേന്ദ്രങ്ങൾ അവശ്യ ബിസിനസുകളാണെന്ന് പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചത്. ഇത് ന്യൂജേഴ്‌സിയുടെ നയം മാറ്റിമറിക്കാനും തോക്ക്, വെടിമരുന്ന് വില്പന കേന്ദ്രങ്ങൾ തുറന്നിടാനും വഴിവെച്ചു.

സ്വയം പ്രതിരോധത്തിനായി ഒരിക്കൽ തോക്ക് ഉപയോഗിച്ച ആരും ഇത് അവശ്യ സർവീസ് അല്ല എന്ന് വിശ്വസിക്കുകയില്ലെന്ന് എൻആർഎയുടെ സിഇഒ വെയ്ൻ ലാപിയേർ പറഞ്ഞു. 'ഇത് വ്യക്തമായി ഗവർണ്ണർ ക്വോമോയുടെ എൻആർഎയ്‌ക്കെതിരെയുള്ള ആക്രമണമാണ്. അതോടൊപ്പം ന്യൂയോർക്കുകാരുടെ സ്വയരക്ഷയ്‌ക്കെതിരെയുള്ള കടന്നു കയറ്റവും പൗരന്മാർക്ക് ഭരണഘടനയിലെ രണ്ടാം ഭേദഗതി നൽകുന്ന സ്വാതന്ത്ര്യ ലംഘനവുമാണെന്ന് ലാപിയേർ പറഞ്ഞു.

എന്നാൽ, എൻആർഎ ഉൾപ്പടെ എല്ലാവരും നിയമവും ന്യൂയോർക്കിലെ എല്ലാ എക്‌സിക്യൂട്ടീവ് ഉത്തരവുകളും പാലിക്കണം. എൻആർഎയുടെ ആക്രമണത്തിനെതിരെ പ്രതിരോധിക്കുമെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് അറ്റോർണി ജനറൽ ലെറ്റിറ്റിയ ജെയിംസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP