Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ വൈറസ്: ടെലികോൺഫറൻസ് അപ്ലിക്കേഷനുകളുടെ ഉപഭോഗം കുതിച്ചുയർന്നു

കൊറോണ വൈറസ്: ടെലികോൺഫറൻസ് അപ്ലിക്കേഷനുകളുടെ ഉപഭോഗം കുതിച്ചുയർന്നു

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: ടെൻസെന്റ് കോൺഫറൻസ്, വിചാറ്റ് വർക്ക്, സൂം, മൈക്രോസോഫ്റ്റ് ടീംസ്, സ്ലാക്ക് എന്നിവയുൾപ്പെടെയുള്ള ബിസിനസ് ആപ്ലിക്കേഷനുകളുടെ ആഗോള ഡൗൺലോഡുകൾ വർഷാരംഭം മുതൽ ഏകദേശം അഞ്ചിരട്ടിയായി ഉയർന്നുവെന്ന് ആപ്ലിക്കേഷൻ അനലിറ്റിക്‌സ് കമ്പനിയായ സെൻസർ ടവർ അഭിപ്രായപ്പെട്ടു.

അത്തരം അപ്ലിക്കേഷനുകൾ ജനുവരി ആദ്യ വാരത്തിൽ 1.4 ദശലക്ഷം പുതിയ ഉപയോക്താക്കളെ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ആകർഷിച്ചുവെങ്കിലും, മാർച്ച് ആദ്യ വാരത്തിൽ ഇത് 6.7 ദശലക്ഷമായി ഉയർന്നതായി സെൻസർ ടവർ പറയുന്നു.

ഈ ആഴ്ച കൊറോണ വൈറസിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു ശേഷം, തൊഴിലാളികൾ ഓഫീസുകളിലേക്കുള്ള യാത്ര അവസാനിപ്പിച്ചതിനാൽ ബിസിനസ്സ് കോൺഫറൻസിങ് ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കാൻ കമ്പനികളെ നിർബന്ധിതരാക്കി.

വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനുകളായ സൂം, ഗൂഗിൾ ഹാംഗ് ഔട്ട്‌സ് മീറ്റ് മുതൽ വിദൂര ജോലി കൂടുതൽ കൈകാര്യം ചെയ്യാൻ 'സ്റ്റാർ വാർസ്' പ്രചോദനം ഉൾക്കൊണ്ടുള്ള ഉപകരണങ്ങൾ വരെ ഈ സേവനങ്ങൾ ഉൾപ്പെടുന്നു.

റൂമി, സ്പാഷ്യൽ എന്നിവ പോലുള്ള ഈ പുതിയ സേവനങ്ങളിൽ ചിലത് ഡിജിറ്റൽ റൂമുകളിലെ മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. അവിടെ അവരുടെ സഹപ്രവർത്തകരുടെ ഡിജിറ്റൈസ്ഡ്, 3 ഡി പതിപ്പുകൾ കാണാനും സംവദിക്കാനും കഴിയും.

സൂം വീഡിയോ കമ്മ്യൂണിക്കേഷൻസിന്റെ ദൈനംദിന സജീവ ഉപയോക്തൃ അടിത്തറ ജനുവരി ആദ്യം മുതൽ 67% വർദ്ധിച്ചതായി ആപ് ടോപിയയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. എന്നിരുന്നാലും, ഓരോ ബിസിനസ്സ് അപ്ലിക്കേഷന്റേയും കുതിച്ചുചാട്ടത്തിൽ നിന്ന് സമാനമായ സാമ്പത്തിക നേട്ടം കാണില്ലെന്ന് വിശകലന വിദഗ്ദ്ധർ മുറിയിപ്പ് നൽകുന്നു.

അവരിൽ ഭൂരിഭാഗവും ഒരു 'ഫ്രീമിയം' പതിപ്പ് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിയുമ്പോൾ പിന്നെ എന്തിന് പണം നൽകണമെന്നാണ് സമ്മിറ്റ് ഇൻസൈറ്റ്‌സ് ഗ്രൂപ്പ് അനലിസ്റ്റ് ജോനാഥൻ കീസ് ചോദിക്കുന്നത്. മൈക്രോസോഫ്റ്റ് ടീംസ്, സൂം തുടങ്ങിയ സേവനദാതാക്കൾ ഈയ്യിടെ പ്രഖ്യാപിച്ച സൗജന്യ ഓഫറുകളെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇത് അഭിപ്രായപ്പെട്ടത്.

കഴിഞ്ഞയാഴ്ച സൂം സർവ്വീസിന്റെ ഉപയോഗത്തിൽ കുതിച്ചുചാട്ടം കണ്ടതായി പറഞ്ഞിരുന്നുവെങ്കിലും അത്തരം ഉപയോക്താക്കൾ പണമടയ്ക്കുന്ന ഉപഭോക്താക്കളായി മാറുമോ എന്ന് പറയാൻ കഴിയില്ല.

അതിവേഗം പടരുന്ന വൈറസ് ആഗോള മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയിൽ വിശാലമായ വിപണികൾ അസ്ഥിരമായിരുന്നിട്ടും, കമ്പനിയുടെ ഓഹരികൾ ഈ വർഷത്തിന്റെ തുടക്കം മുതൽ 60 ശതമാനത്തിലധികം ഉയർന്നു.

വെർച്വൽ റിയാലിറ്റി

ഡോഗ്‌ഹെഡ് സിമുലേഷൻസിന്റെ (Doghead Simulations) വെർച്വൽ റിയാലിറ്റി പരിശീലനവും വിദ്യാഭ്യാസ പ്ലാറ്റ്‌ഫോവുമായ റൂമി, ഒരു ഉപയോക്താവിന് പ്രതിമാസം 14.99 ഡോളറാണ് ചെലവാകുന്നത്. കഴിഞ്ഞയാഴ്ച അമേരിക്കയിൽ കൊറോണ വൈറസ് വ്യാപിച്ചതോടെ ഉപയോഗത്തിലുള്ള വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സൗജന്യമായി സേവനങ്ങൾ നൽകാൻ തുടങ്ങി.

ന്യൂയോർക്ക് ആസ്ഥാനമായുള്ള ആഗ്മെന്റ് റിയാലിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ സ്‌പേഷ്യലും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സേവനത്തിന്റെ ഉപയോഗം ഇരട്ടിയാക്കി.

കൊറോണ വൈറസ് ആശങ്കകളാണ് കമ്പനിയുടെ ലൈസൻസുകൾക്കായുള്ള അപേക്ഷയിൽ കഴിഞ്ഞ മാസം 400 ശതമാനം വർധനവിന് കാരണമായതെന്നും, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 50 ശതമാനം ഉപയോഗം വർദ്ധിച്ചതായും സ്‌പേഷ്യൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആനന്ദ് അഗരവാല പറഞ്ഞു.ബിസിനസ്സ് ആപ്ലിക്കേഷനുകൾ വേഗത്തിൽ സ്വീകരിക്കുന്നത് ഒരു അപഹാസ്യമായി തള്ളിക്കളയാനാവില്ലെന്ന് ചില വിശകലന വിദഗ്ദ്ധർ പറയുന്നു.

കാര്യങ്ങൾ സാധാരണ നിലയിലാകുമ്പോൾ ഈ മാറ്റങ്ങളിൽ ചിലത് മാറ്റാനാകില്ലെന്ന കാര്യവും ഞങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ഡി എ ഡേവിഡ്‌സൺ അനലിസ്റ്റ് റിഷി ജലൂരിയ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP