Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹ തടവുകാരന്റെ ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റി കൊലപ്പെടുത്തി

സഹ തടവുകാരന്റെ ശരീര ഭാഗങ്ങൾ മുറിച്ചുമാറ്റി കൊലപ്പെടുത്തി

പി. പി. ചെറിയാൻ

കാലിഫോർണിയ : കൊലക്കേസിൽ ശിക്ഷയനുഭവിച്ചു കൊണ്ടിരുന്ന ലുയിസ് റമോറയെ (44) കൊലപ്പെടുത്തി ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയ മറ്റൊരു കൊല കേസ്സിലെ പ്രതിയും, സഹതടവുകാരനുമായ ജെയ്മി ഒസോണയുടെ (31) പേരിൽ ഏപ്രിൽ 25 വ്യാഴാഴ്ച പുതിയ മർഡർ കേസ്സ് ചാർജ് ചെയ്തു.

കൊലകുറ്റത്തിന് പരോളില്ലാതെ 2017 മുതൽ ജയിലിൽ കഴിയുകയായിരുന്നു ജെയ്മി. അതിക്രൂരമായ കൊലപാതകമെന്നാണ് ഇതിനെ കിങ്ങ്സ് കൗണ്ടി അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ഫിൽ വിശേഷിപ്പിച്ചത്.

1992 മുതൽ കൊലക്കേസിൽ പ്രതിയായി ജയിലിലെത്തിയതാണ് ലൂയിസ് റമോറ. കൊർ കോറൻ സ്റ്റേറ്റ് പ്രിസണിലായിരുന്നു സംഭവം. അതി സുരക്ഷാ സംവിധാനമുള്ള ജയിലിലാണ് കൊലപാതകം നടന്നത്.രാവിലെ പരിശോധനയ്ക്കെത്തിയ ജയിൽ ഉദ്യോഗസ്ഥരാണ് കൊത്തി കീറിയ മൃതദേഹം സെല്ലിനകത്തു കണ്ടെത്തിയത്.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ലൂയിസിനെ ജയ്മി കൊലപ്പെടുത്തിയത്. തുടർന്ന് കണ്ണ് ചൂഴ്ന്നെടുക്കുകയും കൈ വിരലുകൾ മുറിച്ചുമാറ്റുകയും നെഞ്ച് കുത്തി കീറി ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത നിലയിലായിരുന്നു മൃതദേഹം. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരുടെ ശരീരത്തിലേക്ക് രക്തം തെറിപ്പിക്കുകയും ചെയ്തു.

കോടതിയിൽ ഹാജരാക്കിയ ജെയ്മി , തനിക്ക് അറ്റോർണിയെ വയ്ക്കുന്നതിനു കഴിവില്ലെന്നു ബോധിപ്പിച്ചതിനെ തുടർന്നു കോടതി അറ്റോർണി പ്രതിക്ക് അനുവദിച്ച വധശിക്ഷ ലഭിക്കാവുന്ന കേസ്സാണ് ജെയ്മിയുടെ പേരിൽ ചാർജ് ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP