Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാശ്മീരിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു എസ് പ്രതിനിധി സഭയിൽ പ്രമേയം

കാശ്മീരിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു എസ് പ്രതിനിധി സഭയിൽ പ്രമേയം

പി പി ചെറിയാൻ

വാഷിങ്ടൺ ഡി സി: കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിന് ശേഷം കേന്ദ്ര ഗവണ്മെണ്ടെന്ന് ഏർപ്പെടുത്തിയ വാർത്താ വിതരണ മേഖലയിലെ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്നും, മതസ്വാതന്ത്രം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടും ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ്സ് അംഗവും, ഡമോക്രാറ്റിക് പാർട്ടി നേതാവുമായ പ്രമീള ജയ്പാൽ യു എസ് കോൺഗ്രസ്സിൽ പ്രമേയം അവതരിപ്പിച്ചത്.

റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി വാട്ട്കിൻസും ഞാനും ചേർന്നാണ് പ്രമേയം യു എസ് കോൺഗ്രസ്സിൽ അവതരിപ്പിച്ചതെന്ന് പ്രമീള ജയ്പാൽ ട്വിറ്ററിൽ കുറിച്ചു.

ജമ്മുകാശ്മീരിൽ താഴ്‌വരയിൽ സമാധാനവും, സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഇന്ത്യ ഗവണ്മെണ്ട് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

വാഷിങ്ടണിൽ നിന്നുള്ള ജുഡീഷ്യറി കമ്മറ്റിയിലെ ഏക അംഗവും കൺഗ്രഷണൽ പ്രൊഗ്രസ്സീവ് കോക്കസ് ഉപാദ്ധ്യക്ഷയുമാണ് ജയ്പാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഗവണ്മെണ്ട് ജമ്മുകാശ്മീരിൽ സ്വീകരിച്ച നിപാടുകളിൽ ഞാൻ അതൃപ്തയാണ്. തുടർന്നും അവർ ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയിലും അമേരിക്കയിലും ജീവിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരോടും തടവിലാക്കപ്പെട്ടവരോടും ഇന്ത്യ ഗവണ്മെണ്ട് മനുഷ്യത്വപരമായി പെരുമാറണമെന്നും പ്രമേയത്തിൽ ഇവർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP