Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെസ്റ്റ് വെർജീനിയയിലെ പള്ളികളിൽ നിന്നും കൊറോണ വ്യാപനം

വെസ്റ്റ് വെർജീനിയയിലെ പള്ളികളിൽ നിന്നും കൊറോണ വ്യാപനം

പി.പി. ചെറിയാൻ

വെസ്റ്റ് വെർജീനിയ: വെസ്റ്റ് വെർജീനിയായിലെ അഞ്ചു കൗണ്ടികളിലെ ആരാധനാലയങ്ങളിൽ നിന്നും കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായതായി സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ഓഫീസിന്റെ അറിയിപ്പിൽ പറയുന്നു. ഗ്രീൻ ബ്രയർ കൗണ്ടി, ജെഫർസൺ കൗണ്ടി, ബൂൺ കൗണ്ടി, ഹാംഷെയർ കൗണ്ടി, മാർഷൽ കൗണ്ടി തുടങ്ങിയ കൗണ്ടികളിൽ ഉൾപ്പെടുന്ന ദേവാലയങ്ങൾ ആരാധന ആരംഭിച്ചതോടെയാണ് രോഗികളുടെ എണ്ണം വർധിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹൂമൺ റിസോഴ്സസ് പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടികാണിച്ചിട്ടുണ്ട്.

പല ദേവാലയങ്ങളിൽ നിന്നായി 79 പേ!ർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചർച്ച് അധികൃതർ സുരക്ഷാ നിർദേശങ്ങൾ കാര്യമായി എടുക്കാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നും, ചർച്ചിലെ അംഗങ്ങൾക്കു ആവശ്യമായ സംരക്ഷണം നൽകുന്നതിൽ ചുമതലക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

ചർച്ചുകളിൽ ആരാധനയ്ക്കായി എത്തുന്നവരിൽ ഭൂരിഭാഗവും പ്രായം കൂടിയവരാണെന്നും അവർക്ക് രോഗവ്യാപനത്തിനുള്ള സാധ്യതകൾ വളരെയാണെന്നും അതുകൊണ്ടു തന്നെ കർശന നിയന്ത്രണം പാലിക്കണമെന്നും ഗവർണർ ജിം ജസ്റ്റിസ് പറഞ്ഞു. വെസ്റ്റ് വെർജീനിയ നാഷനൽ ഗാർഡ് ചർച്ചുകൾ ക്ലീൻ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ഗവർണർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP