Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോളിറ്റ് ബ്യൂറോ അംഗത്തിനും, ഉദ്യോഗസ്ഥർക്കും അമേരിക്കൻ ഉപരോധം; പകരം ചോദിക്കുമെന്നു ചൈന

പോളിറ്റ് ബ്യൂറോ അംഗത്തിനും, ഉദ്യോഗസ്ഥർക്കും അമേരിക്കൻ ഉപരോധം; പകരം ചോദിക്കുമെന്നു ചൈന

പി പി ചെറിയാൻ

വാഷിങ്ടൺ: ചൈനയിലെ ശക്തനായ പോളിറ്റ് ബ്യൂറോ അംഗമായ ചെൻ ക്വാങ്കുവോയ്ക്കും മറ്റ് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കും അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിനു അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ചൈന.ചൈന വിദേശകാര്യ വകുപ്പ് സ്‌പോക്ക് പേഴ്‌സൺ സാഹൊ ലിജിയൻ ജൂലൈ 10 വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേനത്തിലാണ് ശക്തമായ ഭാഷയിൽ അമേരിക്കയ്ക്കു താകീത് നൽകിയിരിക്കുന്നത് മുസ്ലിം ന്യൂനപക്ഷത്തിന് നേരെ ഗുരുതരമായ മനുഷ്യാവകാശ പീഡനങ്ങൾ നടത്തിയെന്നാരോപിച്ചാണ് ചൈനീസ് ഉദ്യോഗസ്ഥർക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അമേരിക്കയ്ക്കെതിരെ ചൈന രംഗത്തെത്തിയത്.

ചൈനയുടെ ആഭ്യന്തര വിഷയങ്ങളിലേക്ക് അമേരിക്ക അനാവശ്യമായി തലയിടുകയാണെന്നാണ് ചൈനയുടെ വാദം. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അമേരിക്കയുടെ തെറ്റായ നടപടിക്കെതിരെ മറുപടി ഉണ്ടാകുമെന്നും ചൈന പ്രതികരിച്ചു.

സിൻജിയാങ് മേഖലയിലെ ഉയിഗർ വിഭാഗത്തിനും മറ്റ് തുർക്കിക് മുസ്ലിങ്ങൾക്കുമെതിരെ അടിച്ചമർത്തൽ നടത്തിയെയെന്നതും ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനു അമേരിക്കയെ പ്രേരിപ്പിച്ചത്. സിൻജിയാങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മോശമായി പെരുമാറുന്ന യു.എസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നടപടിയെടുക്കുമെന്ന് ചൈന വെള്ളിയാഴ്ച അറിയിച്ചു.

ഈ ഉദ്യോഗസ്ഥർക്ക് വിസാ വിലക്ക് ഉൾപ്പെടെയുള്ള നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ തിരിച്ചടി ഭീഷണി വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP