Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെന്റക്കിയിൽ കാറിനുള്ളിൽ മരിച്ചത് രണ്ട് മാസം പ്രായമുള്ള കുട്ടി; ഈ വർഷം കാറിൽ ചൂടേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 38 ആയി

കെന്റക്കിയിൽ കാറിനുള്ളിൽ മരിച്ചത് രണ്ട് മാസം പ്രായമുള്ള കുട്ടി; ഈ വർഷം കാറിൽ ചൂടേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 38 ആയി

പി പി ചെറിയാൻ

കെന്റുക്കി: 2 മാസം പ്രായമുള്ള കുഞ്ഞ് മണിക്കൂറുകളോളം കാറിലിരുന്നതിനെ തുടർന്ന് ചൂടേറ്റ് മരിച്ചതായി ലക്സിങ്ടൺ പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഗസ്റ്റ് 30 വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. നോർത്ത് കരോളിനായിലെ 12 മാസം പ്രായമായ മറ്റൊരു കുട്ടിയും കാറിലിരുന്ന് ഇതേ ദിവസം മരിച്ചിരുന്നു. കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2019 ൽ അമേരിക്കയിൽ നടക്കുന്ന 38ാമത് ചൂടേറ്റ മരണമാണിതെന്നും പൊലീസ് വെളിപ്പെടുത്ത. നോർത്ത് കരോളിനയിലെ കുട്ടിയും മണിക്കൂറുകളോളം കാറിലിരിക്കേണ്ടി വന്നത് മാതാവ് ജോലിയിലായിരുന്നതുകൊണ്ടാണെന്നും പൊലീസ് വെളിപ്പെടുത്തി.

പുറത്തുള്ള ചൂടിനേക്കാൾ 5 മുതൽ 10 വരെ ഡിഗ്രി കൂടുതൽ ചൂട് കാറിൽ അനുഭവപ്പെടുമെന്നും, എയർ കണ്ടീഷണർ പ്രവർത്തിക്കാത്ത കാറുകളിലോ അശ്രദ്ധയോടെയോ കുട്ടികളെ കാറിൽ തനിച്ചിരുത്തി പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം മരണങ്ങൾ ആവർത്തിക്കുന്നത് ദുഃഖകരമാണെന്നാണ് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP